Advertisement

ഇതുവരെ മാലിന്യമുക്തമാക്കിയത് 52 ബീച്ചുകൾ; സമൂഹത്തിന് മാതൃകയായി എഴുപതുകാരി…

October 30, 2021
Google News 0 minutes Read

പ്ലാസ്റ്റിക് കൊണ്ട് ഭൂമിയ്ക്ക് ഏൽക്കുന്ന പ്രഹരം വളരെ വലുതാണ്. ഭൂമിയെ കാർന്നു തിന്നുകൊണ്ടിരിക്കുകയാണ് പ്ലാസ്റ്റിക്. അത്രമേൽ നാശം ഭൂമിയ്ക്ക് ഏൽപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണ്. പരിസ്ഥിതി ദിനങ്ങളിൽ മാത്രം ഒതുങ്ങി പോകേണ്ടതല്ല പ്രകൃതിയോടുള്ള കരുതലും സ്നേഹവും. ഇന്ന് ഭൂമിയിൽ നടക്കുന്ന കാലാവസ്ഥ വ്യതിയാനത്തിനും ആഗോള താപനത്തിനും പ്രകൃതി ദുരന്തങ്ങൾക്കും കാരണം നമ്മുടെ തന്നെ പ്രവർത്തികളാണ്. നമുക്കിടയിൽ തന്നെ പ്രകൃതിയെ രക്ഷിക്കാനിറങ്ങിയ നിരവധി മുഖങ്ങളുണ്ട്. അങ്ങനെയൊരു എഴുപതുകാരി മുത്തശ്ഗിയെ പരിചയപ്പെടാം…

പ്ലാസ്റ്റിക്കിനെതിരെയും പ്ലാസ്റ്റിക് വേസ്റ്റുകൾക്കെതിരെയുമാണ് പാറ്റ് സ്മിത്ത് എന്ന മുത്തശ്ശിയുടെ യുദ്ധ പ്രഖ്യാപനം. ഈ തലമുറ അലക്ഷ്യമായി വലിച്ചെറിഞ്ഞ് കളയുന്ന പ്ലാസ്റ്റിക്കിനെ ഇല്ലാതാക്കാൻ ദി ഫൈനൽ സ്ട്രോ ക്യാമ്പയിനിലൂടെ ശ്രമിക്കുക ആണ് മുത്തശ്ശി. 2017 ലാണ് ഈ ക്യാമ്പയിൻ തുടങ്ങുന്നത്. ഇന്നുവരെ കോൺവാളിലെ അമ്പത്തിരണ്ട്‍ ബീച്ചുകളാണ് പാറ്റ് മുത്തശ്ശിയും സംഘവും. ആദ്യത്തെ പ്ലാസ്റ്റിക് സ്ട്രോ ഫ്രീ സ്ഥലമായി ബ്രിട്ടണിലെ കോൺവാളിനെ മാറ്റുകയാണ് മാറ്റുകയാണ് മുത്തശ്ശിയുടെ ലക്‌ഷ്യം.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

കോൺവാളിലെ ബീച്ചുകൾ മാത്രമല്ല ഇവിടുത്തെ അറുന്നൂറോളം സ്ഥാപനങ്ങളെയും പ്ലാസ്റ്റിക് ഉപയോഗാനം ഇല്ലാതാക്കാൻ പ്രേരിപ്പിക്കാനും മുത്തശ്ശിയ്ക്ക് സാധിച്ചു. ലോകത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ വെറും പത്ത് ശതമാനം മാത്രമാണ് പുനരുപയോഗിക്കുന്നത്. പതിമൂന്ന് മില്ല്യൺ ടൺ പ്ലാസ്റ്റിക് വർഷംതോറും നമ്മൾ ഉപയോഗിക്കുന്നുണ്ട്. ഇത് വലിയൊരു വിപത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇതിനെതിരെ സ്വയം ബോധവാന്മാരായില്ലെങ്കിൽ ഭൂമിയുടെ നാശത്തിന് നമ്മൾ തന്നെയാകും ഉത്തരവാദികൾ. ക്യാമ്പയ്‌നിലൂടെ സമൂഹത്തിന് മാതൃകായാകുകയാണ് പാറ്റ് സ്മിത്ത് എന്ന എഴുപതുകാരി.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here