Advertisement

മത്സ്യ ബന്ധനത്തിനിടെ കടലിൽവച്ച് യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

October 30, 2021
Google News 1 minute Read

തിരുവനന്തപുരത്ത് മത്സ്യ ബന്ധനത്തിനിടെ കടലിൽവച്ച് യുവാവ് ഇടിമിന്നലേറ്റ് മരിച്ചു.തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശി അലക്സാണ്ടർ ആണ് മരിച്ചത്. 32 വയസായിരുന്നു.

ചൊവ്വാഴ്ച വരെ (ഒക്ടോബർ 29 മുതൽ നവംബർ 2 വരെ) സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ചവരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിലാണ് തിങ്കളാഴ്ച വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. പലയിടത്തും 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

Story Highlights : fisherman-died-in-trivandrum-rain-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here