ഇന്ത്യയിലേക്കുള്ള പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് മാർപാപ്പ

ഇന്ത്യയിലേക്കുള്ള പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഫ്രാൻസിസ് മാർപാപ്പ. വിദേശകാര്യ മന്ത്രാലയം ഫ്രാൻസിസ് മാർപാപ്പ വരുന്നെന്ന വാർത്ത സ്ഥിരീകരിച്ചു. ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി മാർപാപ്പ കേരളവും തമിഴ്നാടും അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും എത്തും എന്നാണ് ലഭ്യമായ വിവരം.
അപ്പോസ്തലിക്ക് കൊട്ടാരത്തിന്റെ മൂന്നാം നിലയിൽ ചരിത്ര നിമിഷമാണ് ഇന്ന് പിറന്നത്. പേപ്പൽ ലൈബ്രറിയിൽ ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മാർപാപ്പയെ കാണാൻ ഇന്ത്യൻ പ്രധാനമന്ത്രി എത്തിയത്. അഗോളതാപനം, ഭീകരവാദം അടക്കമുള്ള വിഷയങ്ങളിലും കൂടിക്കാഴ്ചയിൽ ഇരു ലോക നേതാക്കളും ആശയവിനിമയം നടത്തി.
Read Also : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ് സന്ദര്‍ശനം തുടരുന്നു; മാര്‍പാപ്പയുമായി ഇന്ന് കൂടിക്കാഴ്ച
കൊവിഡ് മഹാമാരിയുടെ കാലത്ത് ഇന്ത്യ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെ അദ്ദേഹം ശ്ലാഖിച്ചു. ലോക സമാധാനത്തിനായി ഉള്ള പ്രവർത്തനങ്ങൾക്ക് തുടർന്നും നേത്യത്വം നൽകാൻ മാർപാപ്പ പ്രധാനമന്ത്രിയൊട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തോടുള്ള തന്റെ താത്പര്യവും മാർപാപ്പ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു. ഇന്ത്യയിലെ വിശ്വാസി സമൂഹത്തിന്റെ ആശംസകൾ പ്രധാനമന്ത്രി ഫ്രാൻസിസ് മാർപാപ്പയെ അറിയിച്ചു.
Story Highlights : francis pope- pm narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here