ഇടുക്കിയില്‍ ജലനിരപ്പ് കുറഞ്ഞു; പെരിയാറില്‍ ഒന്നര അടിയോളം ഉയര്‍ന്നു

ഇടുക്കി ഡാമില്‍ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു. 2398.26 അടിയാണ് നിലവിലെ ജലനിരപ്പ്. നീരൊഴുക്ക് കുറഞ്ഞതാണ് അണക്കെട്ടില്‍ ജലനിരപ്പ് താഴാന്‍ കാരണം. ഇന്നലെ 2398.30 അടിയായിരുന്നു ജലനിരപ്പ്. പെരിയാറില്‍ ജലനിരപ്പ് ഒന്നര അടിയോളം ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കി ഡാം വരെയുള്ള പ്രദേശത്താണ് ജലനിരപ്പുയര്‍ന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍ വേ ഷട്ടറുകള്‍ ഇന്നലെ തുറന്നതോടെ ഇടുക്കി ഡാമില്‍ നേരിയ തോതില്‍ ജലനിരപ്പുയരുകയും റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അധിക ജലം ഒഴുകിയെത്താത്ത സാഹചര്യത്തില്‍ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു.
Read Also :തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ഇന്നലെ രാവിലെ ഏഴരയോടെയാണ് മുല്ലപ്പെരിയാറിലെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്. രാത്രിയോടെ മൂന്നാമത്തെ ഷട്ടറും 30 സെ മീ ഉയര്‍ത്തി. 5,3,4 ഷട്ടറുകളാണ് തുറന്നത്.
Story Highlights : idukki dam water level, mullaperiyar, periyaar