Advertisement

കരിനിയമങ്ങള്‍ മനുഷ്യാവകാശ ലംഘനമെന്നാണ് ഇടതുപക്ഷ നിലപാട്; കാനം രാജേന്ദ്രന്‍

October 30, 2021
Google News 1 minute Read
kanam rajendran against UAPA

യുഎപിഎ നിയമത്തില്‍ സിപിഐഎമ്മിന് ഇരട്ടത്താപ്പെന്ന ആരോപണത്തില്‍ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുഎപിഎ ചുമത്തിയതിനെതിരെ സിപിഐ നേരത്തെ നിലപാടെടുത്തിരുന്നു. കരിനിയമങ്ങള്‍ മനുഷ്യാവകാശ ലംഘനമെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാടെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

താഹ ഫസല്‍ സുപ്രിംകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനുശേഷം യുഎപിഎ വിഷയത്തില്‍ സിപിഐഎം ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സിപിഐയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് കാനം രാജേന്ദ്രന്റെ പ്രതികരണം.

മനുഷ്യാവകാശത്തിന് വില കൊടുക്കാത്ത ഭരണസംവിധാനത്തിന് എതിരാണ് സുപ്രിംകോടതിയുടെ വിധി. ഇന്ത്യയിലെ ഇടതുപക്ഷപാര്‍ട്ടികള്‍ യുഎപിഎക്കെതിരാണ്. ഇടതുസര്‍ക്കാര്‍ യുഎപിഎ ചുമത്താന്‍ പാടില്ലെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ യുഎപിഎ ചുമത്തുമ്പോള്‍ അത് ഇടതുപക്ഷനിലപാടിന് അനുകൂലമെന്ന് സിപിഐ തുറന്നുപറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also : യുഎപിഎ എതിര്‍ക്കുന്നവര്‍ തന്നെ നിയമം നടപ്പാക്കുന്നു; സിപിഐഎം ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് താഹ ഫസല്‍

യുഎപിഎക്കെതിരെ സംസാരിക്കുന്ന സര്‍ക്കാര്‍, ജനങ്ങള്‍ക്ക് നേരെ നിരന്തരമായി കരിനിയമം ചുമത്തുന്നത് ഈയൊരു കേസോടെ തുറന്നുകാട്ടപ്പെട്ടു എന്നായിരുന്നു താഹ ഫസലിന്റെ പ്രതികരണം.

Story Highlights : kanam rajendran against UAPA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here