തിരുവനന്തപുരത്ത് ഓടയിൽ വീണ് 10 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ഓടയിൽ വീണ് 10 വയസുകാരന് ദാരുണാന്ത്യം. കുടപ്പനക്കുന്ന് സ്വദേശി ശ്രീലാലിന്റെ മകൻ ദേവനാണ് മരിച്ചത്. വീടിന് മുന്നിലെ ഓടയിൽ വീണായിരുന്നു അപകടം.
ഇന്ന് വൈകീട്ടോടെയാണ് സംഭവമുണ്ടായത്. പിതാവ് ശ്രീലാൽ കടയിൽ പോകാൻ ഇറങ്ങിയപ്പോൾ മകൻ ദേവൻ പിന്നാലെ ഇറങ്ങി. എന്നാൽ ശ്രീലാൽ ഇത് ശ്രദ്ധിച്ചിരുന്നില്ല. കടയിൽ പോയി തിരിച്ചെത്തിയത്തിന് ശേഷം കുട്ടിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തി. പ്രദേശത്ത് വലിയ മഴപെയ്തിരുന്നു. ഇതേതുടർന്ന് വീടിനോട് ചേർന്നുള്ള തോട് നിറഞ്ഞുകവിഞ്ഞിരുന്നു. സംശയം തോന്നിയതോടെ നാട്ടുകാരെയും ഫയർ ഫോഴ്‌സിനെയും വിവരമറിയിച്ച് തിരച്ചിൽ നടത്തി. ഏതാണ്ട് 75 മീറ്റർ അകലെ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. കണ്ടെത്തിയ സമയത്ത് കുട്ടിക്ക് ജീവനുണ്ടായിരുന്നു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിലെത്തിച്ചപ്പോഴേക്കും കുട്ടിക്ക് അന്ത്യം സംഭവിക്കുകയായിരുന്നു
Read Also :പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചു; വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല; അനുപമയ്ക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍
Story Highlights : 10 year old boy died tvm