Advertisement

പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചു; വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല; അനുപമയ്ക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

October 31, 2021
Google News 2 minutes Read
saji cheriyan against anupama

തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ പേരൂര്‍ക്കട ദത്ത് വിവാദത്തിലെ പരാതിക്കാരി അനുപമയ്ക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. ആരുടെയും പേരുപറഞ്ഞായിരുന്നില്ല സംഭാഷണം, പെണ്‍കുട്ടികള്‍ ശക്തരാകണമെന്നാണ് താന്‍ പറഞ്ഞത്. അത് തെറ്റായി വ്യഖ്യാനിച്ചെന്നും മന്ത്രി പ്രതികരിച്ചു.

‘എന്റെ മക്കളെ വളര്‍ത്തിയതുപോലെ മറ്റ് പെണ്‍കുട്ടികളും ബോള്‍ഡായി വളരണം. ചുറ്റുമുള്ള ചതിക്കുഴികളില്‍ പെണ്‍കുട്ടികള്‍ വീണുപോകരുത്’. മന്ത്രി പറഞ്ഞു.

പേരൂര്‍ക്കട ദത്തുവിവാദത്തിലെ പരാതിക്കാരായ അനുപമയ്ക്കും ഭര്‍ത്താവ് അജിത്തിനും എതിരായി താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. തന്റെ നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. അക്കാര്യമാണ് പറഞ്ഞത്. അനുപമയുടെ പരാതിയില്‍ മറ്റ് പ്രതികരണങ്ങള്‍ നടത്താനില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘കല്യാണം കഴിഞ്ഞ് രണ്ടുംമൂന്നും കുട്ടികളുണ്ടാവുക, എന്നിട്ട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതുപോരാഞ്ഞിട്ട് വളരെ ചെറുപ്പമായ മറ്റൊരു കുട്ടിയെ പ്രേമിക്കുക, അതിലും കുട്ടിയുണ്ടാക്കി കൊടുക്കുക, അതെല്ലാം ചോദ്യം ചെയ്ത അച്ഛന്‍ ജയിലില്‍ പോവുക- ആ മാതാപിതാക്കളുടെ മനോനില മനസിലാക്കണം’. എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

Read Also : ദത്ത് വിവാദം നിയമസഭയിൽ; അനുപമ ദുരഭിമാന കുറ്റകൃത്യത്തിന് ഇരയെന്ന് കെ കെ രമ

പ്രതികരണത്തിനെതിരെ നിരവധിയാളുകള്‍ സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനമുന്നയിക്കുകയും ചെയ്തു. തുടര്‍ന്നാണ് അനുപമയും അജിത്തും പൊലീസില്‍ പരാതി നല്‍കിയത്.

Story Highlights : saji cheriyan against anupama, perurkkada case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here