നാളെ സുപ്രധാന ദിനം; ധൈര്യമായി കുട്ടികളെ സ്കൂളിൽ വിടാമെന്ന് വിദ്യാഭ്യാസ മന്ത്രി

നാളെ സുപ്രധാന ദിനമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 47 ലക്ഷത്തോളം വിദ്യാർഥികൾ നാളെ സ്കൂളിലെത്തും,കുട്ടികളെ ധൈര്യമായി സ്കൂളിൽ എത്തിക്കാമെന്ന് വി ശിവൻകുട്ടി പറഞ്ഞു. വെള്ളപ്പൊക്ക ബാധിത മേഖലകളിലെ സ്കൂളുകൾ ഒഴികെ എല്ലാ സ്കൂളുകളും നാളെ തുറക്കും. കുട്ടികളുടെ ആരോഗ്യത്തിന് എല്ലാ കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.(V.Shivankutty)
കുട്ടികൾക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കും രക്ഷിതാക്കൾക്ക് ആശങ്ക വേണ്ട. ഹാജരില്ലാത്തത് അയോഗ്യതയാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ക്ലാസിൽ നേരിട്ടെത്താത്തത് അയോഗ്യതയായി കാണില്ല. നേരിട്ട് വരാൻ തയാറല്ലാത്തവർക്ക് ഡിജിറ്റൽ പഠനം തുടരാം. സ്കൂളുകളിൽ 15 കുട്ടികളുടെ വീതം ഗ്രൂപ്പുകൾ രൂപീകരിക്കും.
Read Also : നിറപ്പകിട്ടില്ല, ഏഴഴകും ഇല്ല; അറിയാം “വെള്ള മഴവില്ലി”നെ കുറിച്ച്…
ഒരു ഗ്രൂപ്പിന്റെ ചുമതല ഒരു അധ്യാപകന് നൽകും. 24300 തെർമ്മൽ സ്ക്യാനർ വിതരണം ചെയ്തിട്ടുണ്ട്. വാക്സിൻ സ്വീകരിക്കാത്ത അധ്യാപകർ സ്കൂളിൽ എത്തേണ്ടെന്നും അവർ ഓൺലൈനായി വിദ്യാഭ്യാസം നൽകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Highlights : education-minister-v-sivankutty-about-school-reopening-in-kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here