Advertisement

ഏൽപ്പിച്ച ഉത്തരവാദിത്വം നാടിന് വേണ്ടി ആത്മാത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണ ജോർജ്: പിന്തുണച്ച് മുഹമ്മദ് റിയാസ്

8 hours ago
Google News 3 minutes Read

മന്ത്രി വീണാ ജോർജിനെ പിന്തുണച്ച് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഏൽപ്പിച്ച ഉത്തരവാദിത്വം ആത്മാർത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണ ജോർജ്. കോട്ടയം മെഡിക്കൽ കോളേജിലെ അപകടമരണം ദൗർഭാഗ്യകരമാണ്. ദൗർഭാഗ്യകരമായ സംഭവത്തെ സർക്കാരിനെതിരെ തിരിക്കാനുള്ള ചിലരുടെ ശ്രമം അപലനീയമെന്നും മന്ത്രി വിമർശിച്ചു.

ആരോഗ്യ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും മാതൃകയായ കേരളത്തിൻ്റെ പൊതുജന ആരോഗ്യസമ്പ്രദായത്തെ തകർക്കാനുമാണ് ഇവർ ശ്രമിക്കുന്നത്. ഏൽപ്പിച്ച ഉത്തരവാദിത്തം ആത്മാത്ഥമായി നിറവേററുന്ന മന്ത്രിയാണ് വീണാ ജോർജെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ആരോഗ്യ മേഖലയിലെ നേട്ടങ്ങൾ എണ്ണിപ്പറഞാണ് മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്

ഏൽപ്പിച്ച ഉത്തരവാദിത്തം നാടിനു വേണ്ടി ആത്മാത്ഥമായി നിറവേററുന്ന മന്ത്രിയാണ് ശ്രീമതി വീണാ ജോർജജ്.
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന്
സ്ത്രീ മരിച്ച സംഭവം ദൗർഭാഗ്യകരവും വേദനാജനകവുമാണ്. അപകടത്തിൽ മരിച്ച സഹോദരി ബിന്ദുവിന് ആദരാഞ്ജലികൾ.
ബന്ധുമിത്രാദികൾക്ക് അവരുടെ വിയോഗം നികത്താനാകാത്തതാണ്.
മറ്റ് കാര്യങ്ങൾ എല്ലാം പരിശോധിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞിട്ടുണ്ട്.
ദൗർഭാഗ്യകരമായ സംഭവത്തെ സർക്കാരിനെതിരെ തിരിക്കാനുള്ള ചിലരുടെ ശ്രമം അപലനീയമാണ്.
ആരോഗ്യ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും മാതൃകയായ കേരളത്തിൻ്റെ പൊതുജന ആരോഗ്യസമ്പ്രദായത്തെ തകർക്കാനുമാണ് ഇവർ ശ്രമിക്കുന്നത്. ഏൽപ്പിച്ച ഉത്തരവാദിത്തം ആത്മാത്ഥമായി നിറവേററുന്ന മന്ത്രിയാണ് ശ്രീമതി വീണാ ജോർജജ്.
യുഡിഎഫ് ഭരണകാലത്തു തകർന്നു കിടന്ന കേരളത്തിലെ ആരോഗ്യമേഖലയുടെ ദയനീയവസ്ത മലയാളിക്ക് മറക്കാനാകുമോ?
അന്ന് സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ ഉണ്ടായിരുന്നോ ?
-ഇല്ല-
മരുന്നും സജ്ജീകരണങ്ങളും ഉണ്ടായിരുന്നോ ?
-ഇല്ല-
അന്ന് UDF സർക്കാർ ഇന്നത്തെ പോലെ പൊതുജന ആരോഗ്യ സമ്പ്രദായത്തിന് ഫണ്ട് നീക്കിവെച്ചിരുന്നോ ?
-ഇല്ല-
അതാണ് LDF-UDF നയങ്ങൾ തമ്മിലുള്ള വിത്യാസം.
ഇനി കോൺഗ്രസും,ബി.ജെ.പിയും ഇപ്പോൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ആരോഗ്യ മേഖലയുടെ സ്ഥിതി ദയനീയമല്ലേ?
അവിടെയൊക്കെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരോ സജ്ജീകരണങ്ങളോ ഇല്ല എന്നത് വസ്തുതയല്ലേ?
പൊതുജന ആരോഗ്യ സമ്പ്രദായത്തെ ലോകോത്തരമാക്കി വളർത്തിയത് 9 വർഷമായി തുടരുന്ന എൽ ഡി എഫ് ഭരണമാണ്. കേരളത്തിലെ സാധാരണ ജനങ്ങളുടെ ആശ്രയമായി സർക്കാർ ആശുപത്രികളെ കൂടുതൽ ഫണ്ടുകൾ ചെലവഴിച്ച് ശക്തിപ്പെടുത്താൻ ഇടതുപക്ഷ ബദലിന് സാധിച്ചു.
ഇന്ത്യയിൽ ഏറ്റവും അധികം ജനങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമായി കേരളത്തെ മാറ്റി തീർത്തത് ഇടതുപക്ഷ ബദലാണ്.
ഇന്ത്യയിൽ ജനങ്ങൾ ഏറ്റവും അധികം സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സംസ്ഥാനമായി കേരളം മാറിയതിൻ്റെ കാരണവും ഇതു വരെ ഭരിച്ച ഇടതുപക്ഷ സർക്കാറുകളും ഇടതുപക്ഷ ബദലുമാണ്.
സംസ്ഥാനത്ത് എങ്ങിനെയെങ്കിലും അധികാരത്തിൽ വന്ന് ആരോഗ്യമേഖലയിൽ ഉൾപ്പടെ പഴയതുപോലെ കൊള്ളയടിക്കാൻ UDF നടത്തുന്ന ശ്രമം ജനം തിരിച്ചറിയുന്നുണ്ട്.
-പി.എ മുഹമ്മദ് റിയാസ്-

Story Highlights : p a muhammad riyas against attack on veena george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here