‘ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം എന്റെയും ദുഃഖം, സർക്കാർ ബിന്ദുവിന്റെ കുടുംബത്തിനൊപ്പം’: മന്ത്രി വീണാ ജോർജ്

കോട്ടയം മെഡിക്കല്‍ കോളജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ മരണമടഞ്ഞബിന്ദുവിന്റെ വേർപാട് ഏറെ വേദനിപ്പിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റെയും ദുഃഖം എന്ന് വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. സർക്കാർ ബിന്ദുവിന്റെ കുടുംബത്തിനൊപ്പമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.
അതേസമയം ബിന്ദുവിന്റെ സംസ്കാര ചടങ്ങുകൾക്കായുള്ള അടിയന്തര സഹായമായി 50,000 രൂപ നൽകിയെന്നും. മന്ത്രിസഭ യോഗം ചേർന്ന ശേഷം കുടുംബത്തിനായുള്ള ധനസഹായം പ്രഖ്യാപിക്കുമെന്നും മന്ത്രി വി എൻ വാസവൻ നേരത്തെ അറിയിച്ചിരുന്നു.
കോട്ടയം മെഡിക്കൽ കോളേജ് സംഭവത്തിനുപിന്നാലെ മന്ത്രി വീണാ ജോർജിനെതിരെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം രംഗത്തെത്തി. വീണാ ജോർജിന് എംഎൽഎ ആയി ഇരിക്കാൻ പോലും അർഹതയില്ലെന്ന് പത്തനംതിട്ട ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ പിജെ ഫെയ്സ്ബുക്കിൽ കുറിച്ചു. എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോൺസൺ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിന്റെ ദു:ഖം എന്റേയും ദു:ഖമാണ്. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും.
Story Highlights : veena george facebook post on bindu death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here