ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ടോട്ടൻഹാമിനെ പരാജയപ്പെടുത്തിയത്. 39ആം മിനിറ്റിൽ യുണൈറ്റഡ് തങ്ങളുടെ ആദ്യ ഗോൾ നേടി. ബ്രൂണോയുടെ ക്രോസ് അതിഗംഭീര ഗോളിലൂടെ റൊണാൾഡോ വലയിൽ എത്തിച്ചു. നാലു മത്സരങ്ങൾക്ക് ശേഷം ആണ് റൊണാൾഡോ ലീഗിൽ ഒരു ഗോൾ നേടുന്നത്.
ലിവർപൂളിനോട് ഏറ്റ വലിയ തോൽവി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത കാലത്തെ ഏറ്റവും വലിയ പതനമായിരുന്നു. അവിടെ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉയർത്തെഴുന്നേറ്റത്.
Read Also : നിറപ്പകിട്ടില്ല, ഏഴഴകും ഇല്ല; അറിയാം “വെള്ള മഴവില്ലി”നെ കുറിച്ച്…
ലീഗിലെ മറ്റ് മത്സരങ്ങളിൽ ആഴ്സണൽ ലെസ്റ്റർ സിറ്റിയേയും ചെൽസി ന്യൂകാസ്റ്റിലിനേയും പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ആഴ്സണലിന്റെ വിജയം. മറുപടിയില്ലാത്ത 3 ഗോളുകൾക്കായിരുന്നു ചെൽസി ന്യൂകാസ്റ്റിലിനെ പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്റർ സിറ്റിയെ ക്രിസ്റ്റൽ പാലസ് സമനിലയിൽ കുരുക്കി.
സ്പാനിഷ് ലാലിഗയിൽ ബാഴ്സലോണയെ അലാവിസ് സമനിലയിൽ തളച്ചു. ഇരു ടീമുകളും ഒരോ ഗോൾ വീതം നേടി. മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് എൽച്ചെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. സീരി എയിൽ യുവന്റസിനെ ഹെല്ലാസ് വെറോണ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു വെറോണയുടെ വിജയം.
Story Highlights : English-premiere-league-football-results
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here