ജി-20 ഉച്ചകോടി റോമില്‍ തുടരുന്നു; വാക്‌സിനേഷനില്‍ ലോകരാജ്യങ്ങളെ സഹായിക്കുമെന്ന് മോദി
ജി-20 ഉച്ചകോടി റോമില്‍ തുടരുന്നു. കൊവിഡ് മൂലം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ജി 20 രാജ്യങ്ങളുടെ നേതാക്കള്‍ റോമില്‍ ഒത്തുചേര്‍ന്നത്. റോമില്‍ ആരംഭിച്ച ഉച്ചകോടിയില്‍ ആഗോള സാമ്പത്തിക നിലയും പൊതുആരോഗ്യവും മുഖ്യ ചര്‍ച്ചാവിഷയങ്ങളായി. കൊവിഡ് വാക്‌സിന്‍ ആഗോള തലത്തില്‍ എല്ലാ രാജ്യങ്ങളിലും ലഭ്യമാക്കാന്‍ ജി 20 ഉച്ചകോടി ആഹ്വാനം ചെയ്തു.
രാജ്യാന്തര സാമ്പത്തിക മേഖലയുടെ തിരിച്ചുവരവിന് വഴിയൊരുക്കുന്ന നിലയ്ക്കാണ് ഇന്ത്യ ജി 20 ഉച്ചകോടിയെ സമീപിക്കുന്നത്. വാക്‌സിന്‍ മൈത്രിയില്‍ കൂടുതല്‍ രാജ്യങ്ങളെ സഹായിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡില്‍ നിന്നുള്ള ആരോഗ്യ സാമ്പത്തിക മേഖലകളുടെ പുനരുത്ഥാനം സംബന്ധിച്ച് ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചയിലാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. അടുത്ത വര്‍ഷം അവസാനത്തോടെ ഇന്ത്യയ്ക്ക് അഞ്ഞൂറ് കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാകുമെന്ന് ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
Read Also : ഇന്ത്യയിലേക്കുള്ള പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് മാർപാപ്പ
കാലാവസ്ഥയും പരിസ്ഥിതിയുമാണ് ഇന്നത്തെ ചര്‍ച്ചയുടെ മുഖ്യ അജണ്ട. ഇന്നലെയാണ് ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ ഉച്ചകോടി ആരംഭിച്ചത്. ചൈനയും റഷ്യയും വെര്‍ച്വലായാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന എട്ടാമത് ജി 20 ഉച്ചകോടിയാണ് ഇത്തവണത്തേത്. 2023ല്‍ ആദ്യമായി ജി 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും.
Story Highlights : G20 summit 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here