ഉമ്മന്‍ചാണ്ടിക്ക് ഇന്ന് 78ാം പിറന്നാള്‍; ആഘോഷങ്ങളില്ലാതെ ഈ ജന്മദിനവും

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇന്ന് 78ാം പിറന്നാള്‍. പതിവുപോലെ ഇത്തവണയും ആഘോഷങ്ങളില്ലാതെയാണ് പിറന്നാള്‍ ദിനം. രാവിലെ പുതുപ്പള്ളി പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കുശേഷം കാരോട്ട് വള്ളക്കാലില്‍ വീട്ടില്‍ അദ്ദേഹം സന്ദര്‍ശകരെ കാണും. ശേഷം മണ്ഡലത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
കൊവിഡ് കാലമായതിനാല്‍ ഫോണില്‍ വിളിച്ചും വിഡിയോ കോളിലൂടെയും മറ്റുമാണ് പാര്‍ട്ടിപ്രവര്‍ത്തകരും സുഹൃത്തുക്കളും ഇത്തവണയും ആശംസകള്‍ നേരുന്നത്.
Read Also : തെറ്റുപറ്റി, ചെറിയാന്‍ ഫിലിപ്പിനോട് അകല്‍ച്ചയില്ലെന്ന് ഉമ്മന്‍ചാണ്ടി; അത്ഭുത മനുഷ്യനെന്ന് ചെറിയാന്‍ ഫിലിപ്പ്
നിയമസഭാ സാമാജികത്വത്തിന്റെ 50ാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെയാണ് ഉമ്മന്‍ചാണ്ടിയുടെ 78ാം ജന്മദിനം. പുതുപ്പള്ളി കാരോട്ട് വള്ളക്കാലില്‍ വീട്ടില്‍ കെ ഒ ചാണ്ടിയുടെയും ബേബിയുടെയും മകനായി 1943 ഒക്ടോബര്‍ 31നാണ് ഉമ്മന്‍ ചാണ്ടിയുടെ ജനനം.
Story Highlights : oommen chandy birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here