Advertisement

മഴമുന്നറിയിപ്പ്; തിരുവനന്തപുരം അമ്പൂരിയിൽ കൂടുതൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

October 31, 2021
1 minute Read

തിരുവനന്തപുരം അമ്പൂരിയിൽ നിന്ന് കൂടുതൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കുരിശുമല,പൂച്ചമുക്ക്,കുമ്പിച്ചൽ മേഖലകളിലെ കുടുംബങ്ങളെയാണ് മാറ്റിപാർപ്പിച്ചത്. ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയാണ് അമ്പൂരി. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാസര്‍ഗോഡ് ഒഴികെയുള്ള 13 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാഴാഴ്ച നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

Read Also : മഴ മുന്നറിയിപ്പില്‍ മാറ്റം: ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളതീരത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുന മര്‍ദ്ദത്തിന്റെ ഫലമായാണ് വരും ദിവസങ്ങളില്‍ മഴ തുടരുമെന്ന മുന്നറിയിപ്പുള്ളത്.

Story Highlights : Rain trivandrum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top