Advertisement

ടി-ട്വന്റി ലോകകപ്പ്; ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടം

October 31, 2021
Google News 2 minutes Read

ടി-20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്‌ടം. ഇഷാന്‍ കിഷൻ(4), കെ എൽ രാഹുല്‍ (18), 14 റൺസെടുത്ത് രോഹിത് ശർമയും 17 പന്തിൽ 9 റൺസെടുത്ത് വിരാട് കോഹ്‌ലിയും പുറത്തായി

ടോസ് നേടിയ കിവീസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കിവീസ് നിരയില്‍ ടിം സീഫെര്‍ട്ടിന് പകരം ആദം മില്‍നെയാണ് ഇടംപിടിച്ചത്. ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളാണ് ഉള്ളത്. സൂര്യകുമാര്‍ യാദവിന് പകരം ഇഷാന്‍ കിഷനെയും ഭുവിക്ക് പകരം ഷര്‍ദ്ദുല്‍ ഠാക്കൂറിനേയും ഉള്‍പ്പെടുത്തി.

ഇതിനിടെ നമീബിയയ്‌ക്കെതിരെ അഫ്‌ഗാനിസ്ഥാന് 62 റണ്‍സ് ജയം. അഫ്‌ഗാനിസ്ഥാന്‍ അഫ്‌ഗാന്‍ മുന്നോട്ടുവെച്ച 161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 98 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഹാമിദ് ഹസനും നവീന്‍ ഉള്‍ ഹഖും മൂന്ന് വീതവും ഗുല്‍ബാദിന്‍ നൈബ് രണ്ടും റാഷിദ് ഖാന്‍ ഒന്നും വിക്കറ്റ് നേടി. നവീനാണ് കളിയിലെ താരം.

Read Also : മാറ്റമില്ലാതെ ഇന്ത്യ ഇന്ന് ഇറങ്ങും കിവീസിനെതിരെ: ജീവന്‍ മരണപ്പോരാട്ടം

മറുപടി ബാറ്റിംഗിനിറങ്ങിയ ഓപ്പണര്‍മാരെ നവീന്‍ ഉള്‍ ഹഖ് മൂന്ന് ഓവറിനിടെ മടക്കിയതോടെ നമീബിയ തുടക്കത്തിലെ പതറി. ഓപ്പണര്‍മാരായ ക്രെയ്‌ഗ് വില്യംസ്(1), മൈക്കല്‍ വാന്‍ ലിങ്കന്‍(11), ജാന്‍ നിക്കോള്‍ ലോഫ്‌റ്റീ(14), സാനേ ഗ്രീന്‍(1) എന്നിവര്‍ പുറത്താകുമ്പോള്‍ 7.1 ഓവറില്‍ 36 റണ്‍സ് മാത്രമായിരുന്നു സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. 11-ാം ഓവറില്‍ ഹാമിദ് ഹസന്‍ ഇരട്ട പ്രഹരം നല്‍കി. നായകന്‍ ഗെര്‍ഹാര്‍ഡ് എരാസ്‌‌മസ് 12നും ജെജെ സ്‌മിത് പൂജ്യത്തിനും പുറത്തായി. ജാന്‍ ഫ്രൈലിന്‍‌ക്ക്(6), പിക്കി യാ ഫ്രാന്‍സ്(3), ഡേവിഡ് വീസ്(26), റൂബന്‍(12), ബെര്‍ണാഡ് സ്‌കോള്‍സ്(6).

Story Highlights : T20 World Cup-India vs New Zealand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here