Advertisement

ജോജു ചില പ്രവർത്തകരുടെ കയ്യിൽ പിടിച്ച് വലിച്ചു; അത് ചേർത്ത് വീണ്ടും പരാതി നൽകും: വനിതാ കോൺഗ്രസ് ജില്ലാ അധ്യക്ഷ

November 1, 2021
2 minutes Read
complaint joju george congress

ഇന്ധന വിലവർധനവിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിനെതിരെ കൂടുതൽ പരാതികൾ നൽകുമെന്ന് വനിതാ കോൺഗ്രസ് എറണാകുളം ജില്ലാ അധ്യക്ഷ. പെട്ടെന്ന് പരാതി എഴുതിനൽകിയതിനാൽ എല്ലാം ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. ജോജു ചില പ്രവർത്തകരുടെ കയ്യിൽ പിടിച്ച് വലിച്ചിരുന്നു. അത് ചേർത്ത് വീണ്ടും പരാതി നൽകുമെന്നും അവർ അറിയിച്ചു. (complaint joju george congress)

പെട്ടെന്നാണ് പരാതി എഴുതിക്കൊടുത്തത്. അതിനു ശേഷമാണ് ചില പ്രവർത്തകരുടെ കയ്യിലൊക്കെ പിടിച്ച് വലിച്ച് അവർക്ക് പരുക്കുണ്ടെന്ന് അറിഞ്ഞത്. അത് കൂടി ഉൾപ്പെടുത്തി വീണ്ടും പരാതി നൽകും. മദ്യപാനമാണോ മറ്റെന്തെങ്കിലും ലഹരിയാണോ എന്നറിയില്ല. കാരണം സ്വബോധമുള്ള ആരും ചെയ്യുന്ന പ്രവർത്തിയല്ല അയാൾ ചെയ്തത്. മുണ്ട് മടക്കിക്കുത്തി ധാർഷ്ട്യത്തോടെയാണ് വന്നത് എന്നും അവർ 24നോട് പറഞ്ഞു.

Read Also : വൈദ്യ പരിശോധന കഴിഞ്ഞു; ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ്

അതേസമയം, ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അല്പ സജയം മുൻപ് നടത്തിയ വൈദ്യ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മദ്യപിച്ചെത്തിയ നടൻ സമരം അലങ്കോലപ്പെടുത്തിയെന്നും സമരം നടത്തിയത് മുൻകൂട്ടി അനുമതി വാങ്ങിയതാണെന്നുമായിരുന്നു എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞത്. മഹിളാ കോൺഗ്രസ് പ്രവർത്തകരെ ഉൾപ്പെടെ അധിക്ഷേപിച്ചെന്നും ജോജുവിനെതിരെ പരാതി നൽകുമെന്നും ഡിസിസി അധ്യക്ഷൻ പ്രതികരിച്ചിരുന്നു.

ഇടപ്പള്ളി വൈറ്റില ദേശീയപാതയിലായിരുന്നു എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം. പ്രതിഷേധക്കാർ ദേശീയ പാത ഉപരോധിച്ചതോടെ വലിയ ഗതാഗതക്കുരുക്ക് രൂപ്പപെട്ടു. പ്രതിഷേധത്തിനെതിരെ നടൻ ജോജു ജോർജും രംഗത്തെത്തി. ഇതേ തുടർന്ന് ജോജുവിന്റെ കാർ കോൺഗ്രസ് പ്രവർത്തകർ അടിച്ചുതകർത്തു. ജോജു ജോർജ് മാപ്പ് പറയാതെ വിടില്ലെന്നായിരുന്നു സമരക്കാരുടെ ആവശ്യം. എന്നാൽ, കൂടുതൽ പൊലീസ് ഇടപെട്ട് ജോജുവിനെ സുരക്ഷിതമായി മരട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

Story Highlights : complaint against joju george womens congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top