അയ്യായിരത്തിലധികം വിചിത്ര തൂണുകൾ; തൂണിന് പിന്നിലെ കൗതുക കഥകൾ…

കാലിഫോർണിയ ഒരുക്കുന്ന അപൂർവ കാഴ്ചകളിൽ ഒന്നാണ് മനുഷ്യ നിർമ്മിത തടാകമായ ക്രൌളി തടാകം. 1941 ലാണ് ഈ തടാകം നിർമ്മിച്ചത്. കാലിഫോർണിയയിലെ മോണോ കൗണ്ടിയില്‍ നിന്ന് 2000 അടി ഉയരത്തിൽ നിർമ്മിച്ച ഈ തടാകം ജലസംഭരണത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായാണ് നിർമ്മിച്ചത്. അപൂർവമായ കൗതുക കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇത് തേടി വർഷം തോറും നിരവധി സഞ്ചാരികളും ഇവിടേക്ക് എത്താറുണ്ട്.
ഇവിടുത്തെ അപൂർവമായ ഒരു കാഴ്ചയാണ് ക്രൌളി തടാകത്തിന്റെ കിഴക്കന്‍ തീരത്തായി കാണപ്പെടുന്ന വിചിത്രാകൃതിയിലുള്ള തൂണുകൾ പോലെ കാണപ്പെടുന്ന രൂപങ്ങൾ. ഏകദേശം ഇരുപത് മീറ്ററിലധികം നീളമുള്ള ഇതുപോലത്തെ അയ്യായിരത്തിലധികം തൂണുകൾ ഇവിടെ കാണാം. ആയിരകണക്കിന് സൂക്ഷ്മമായ സുഷിരങ്ങളോട് കൂടിയ ഈ തൂണുകൾ പലതും പല നിറത്തിലും ആകൃതിയിലുമാണ് കാണപ്പെടുന്നത്. കല്ലുകൾ കൊണ്ടാണ് ഇവ നിർമിച്ചിരിക്കുന്നത്.

ഇത് എങ്ങനെ ഉണ്ടായി എന്നതിനെ കുറിച്ച് നിരവധി ചർച്ചകളും പഠനങ്ങളും നടന്നിട്ടുണ്ടെങ്കിലും അവയെ കുറിച്ച് കൃത്യമായ ഉത്തരം നൽകാൻ ഒന്നിനും സാധിച്ചിരുന്നില്ല. പിന്നീട് വർഷങ്ങൾക്ക് ശേഷം 2015 ലാണ് അഗ്നിപർവത സ്ഫോടനത്തിന്റെ ഭാഗമായി രൂപപ്പെട്ടതാണ് ഈ കൽത്തൂണുകൾ എന്ന് ഗവേഷകർ കണ്ടെത്തിയാണ്. ഏകദേശം നാലായിരം ഏക്കറോളം വിസ്തൃതിയിൽ ഈ കൽത്തൂണുകൾ പരന്നു കിടക്കുകയാണ്.
Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു
ഇവിടുത്തെ മനോഹര കാഴ്ചകൾ തേടി എത്തുന്ന സഞ്ചാരികൾക്കായി ഫിഷിങ് ക്യാമ്പുകളും ബോട്ടിങ് സൗകര്യവുമെല്ലാം ഒരുക്കിയിട്ടുണ്ട്. ക്യംപിങ്ങിന്റെ ആദ്യ ദിവസം തന്നെ വാൻ തിരക്കാണ് ഇവിടെ അനുഭവപ്പെടാറുള്ളത്.
Story Highlights: woman working on laptop while stuck in traffic