ഡ്രഡ്ജര്‍ അഴിമതി ആരോപണം; മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കി
ഡ്രഡ്ജര്‍ അഴിമതി ആരോപണത്തില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കി. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്ന കേസാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. 14.96 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ധനകാര്യ വിഭാഗം കണ്ടെത്തിയിരുന്നു.
2009-2014 കാലഘട്ടത്തിലാണ് ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരുന്നത്. ഹൈക്കോടതിയില്‍ ജേക്കബ് തോമസിന് വേണ്ടി ഹാജരായത് പ്രമുഖ അഭിഭാഷകനായ സി. ഉണ്ണികൃഷ്ണനാണ്. ടെന്‍ഡറില്‍ ആദ്യമെത്തിയ ഇന്ത്യന്‍ കമ്പനിയെ ഒഴിവാക്കി ഹോളണ്ട് കമ്പനിയെ ഒന്നാമതാക്കിയെന്നും ജേക്കബ് തോമസിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
അഴിമതിക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്തതിലാണ് ജേക്കബ് തോമസിനെതിരെ വ്യാജ ആരോപണമുന്നയിച്ച് വിജിലന്‍സ് കേസെടുത്തതെന്ന് അഡ്വ. സി ഉണ്ണികൃഷ്ണന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also : സര്‍വീസില്‍ തിരിച്ചെടുക്കണം; ചീഫ് സെക്രട്ടറിക്ക് ജേക്കബ് തോമസ് കത്ത് നല്‍കി
ഡ്രഡ്ജര്‍ വാങ്ങിക്കുന്നതില്‍ സുതാര്യമായ ഇടപാട് മാത്രമാണ് നടത്തിയതെന്ന് കോടതിയില്‍ വ്യക്തമാക്കുകയും 64ഓളം രേഖകള്‍ ഇതുസംബന്ധിച്ച തെളിവായി സമര്‍പ്പിച്ചെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
Story Highlights : jacob thomas, kerala highcourt, FIR
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here