ഗുണ്ടയെന്ന് വിളിച്ചത് കലാകാരനോടുള്ള അവഹേളനം; ബി ഉണ്ണികൃഷ്‍ണൻ

ജോജു ജോർജിനെ ഗുണ്ടയെന്ന് അധിക്ഷേപിച്ചതിൽ പ്രതിഷേധവുമായി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. കലാകാരനോടുള്ള അവഹേളനമാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നടത്തിയതെന്ന് ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു . പ്രതിഷേധക്കാരോട് മുണ്ട് മടക്കി കുത്തി ഒരു ഗുണ്ടയെ പോലെയാണ് ജോജു പെരുമാറിയതെന്നനായിരുന്നു കെ സുധാകരന്റെ പരാമർശം.
ജോജു ജോർജിന്റെ പ്രതിഷേധം മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചെന്നും കാണിച്ചുകൂട്ടിയ അക്രമങ്ങൾ ഖേദകരമാണെന്നും കെ സുധാകരൻ ആരോപിച്ചു. മഹിളാ കോൺഗ്രസ് പ്രവർത്തകരോട് തട്ടിക്കയറി. ജോജു ജോർജിനെതിരെ നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും കെ സുധാകരൻ പറഞ്ഞു. സമരം പെട്ടന്ന് തീരുമാനിച്ചതല്ല. പൊലീസ് ഇക്കര്യത്തിൽ വേണ്ട വിധത്തിൽ ഇടപെടാൻ തയാറായില്ല. ഇന്ധനവില വർധവിനെതിരായ സമരത്തോട് സാധാരണക്കാരെല്ലാം സഹകരിച്ചു. ജോജുവിനെതിരെ നടപടിയെടുത്തില്ലെങ്കിൽ കടുത്ത സമരത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also : ജോജു ചില പ്രവർത്തകരുടെ കയ്യിൽ പിടിച്ച് വലിച്ചു; അത് ചേർത്ത് വീണ്ടും പരാതി നൽകും: വനിതാ കോൺഗ്രസ് ജില്ലാ അധ്യക്ഷ
ഇടപ്പള്ളി വൈറ്റില ദേശീയപാതയിലായിരുന്നു എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം. പ്രതിഷേധക്കാർ ദേശീയ പാത ഉപരോധിച്ചതോടെ വലിയ ഗതാഗതക്കുരുക്ക് രൂപ്പപെട്ടു. പ്രതിഷേധത്തിനെതിരെ നടൻ ജോജു ജോർജും രംഗത്തെത്തി. ഇതേ തുടർന്ന് ജോജുവിന്റെ കാർ കോൺഗ്രസ് പ്രവർത്തകർ അടിച്ചുതകർക്കുകയായിരുന്നു.
Story Highlights : k sudhakaran- joju george -b unnikrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here