Advertisement

മൈജിയുടെ ഏറ്റവും പുതിയ ഫ്യൂച്ചര്‍ സ്റ്റോര്‍ സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവർത്തനമാരംഭിച്ചു

November 1, 2021
2 minutes Read

കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ റീട്ടെയില്‍ ശ്യംഖലയായ മൈജിയുടെ ഏറ്റവും പുതിയ ഫ്യൂച്ചര്‍ സ്റ്റോര്‍ സുല്‍ത്താന്‍ ബത്തേരിയില്‍ കേരളപ്പിറവി ദിനമായ ഇന്ന് പ്രവർത്തനമാരംഭിച്ചു. രാവിലെ 10.30 ന് മൈജി ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ ശ്രീ. എ.കെ. ഷാജി ഷോറൂം ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു. ഒരു വീടിന് ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം ഒരിടത്ത് ലഭ്യമാക്കുകയാണ് മൈജി ഫ്യൂച്ചര്‍ സ്റ്റോർ.

മൈജിയുടെ വാര്‍ഷികവും ഇന്നേദിവസം തന്നെയാണെന്നത് സ്റ്റോറിലെ ആഘോഷങ്ങളും ഓഫറുകളും ഇരട്ടിയാക്കി. വമ്പിച്ച വിലക്കുറവിലും ഓഫറുകളിലും ഉപഭോക്താക്കള്‍ക്ക് ഗാഡ്ജറ്റുകളും ഹോം അപ്ലയന്‍സുകളുമെല്ലാം സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. വയനാട് ജില്ലയിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റല്‍&ഹോം അപ്ലയന്‍സസ് സ്റ്റോറാണ് ബത്തേരിയിലെ ഫ്യൂച്ചര്‍ സ്റ്റോര്‍. ഒപ്പം സജ്ജീകരിച്ചിട്ടുള്ള വിശാലമായ പാര്‍ക്കിംഗ് ഏരിയയും ഫ്യൂച്ചര്‍ സ്റ്റോറിന്റെ പ്രത്യേകതകളിലൊന്നാണ്.

ഗാഡ്ജറ്റുകള്‍ക്കൊപ്പം തന്നെ വാഷിങ് മെഷീന്‍, ഫ്രിഡ്ജ്, എ.സി., ടി.വി., സ്മോള്‍ അപ്ലയന്‍സസ് തുടങ്ങി ഒരു വീട്ടിലേക്ക് വേണ്ട ഗൃഹോപകരണങ്ങളെല്ലാം മൈജി ഫ്യൂച്ചറിലൂടെ വമ്പന്‍ വിലക്കുറവില്‍ ഇനി വയനാടിന് ലഭിക്കും. ഒപ്പം വിശാലമായി സജ്ജീകരിച്ച ഫ്യൂച്ചര്‍ സ്റ്റോറില്‍ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍,ഡെസ്‌ക്ടോപ്പുകള്‍, ടാബ്ലറ്റുകള്‍, സ്മോള്‍ അപ്ലയന്‍സുകള്‍, ക്രോക്കറി, ഡിജിറ്റല്‍ ആക്സസറീസ്, സ്മാര്‍ട്ട് വാച്ചുകള്‍, ഹോം തീയറ്ററുകള്‍, ലൈവ് എക്സ്പീരിയന്‍സ് ഏരിയ, പ്രിന്ററുകള്‍, പ്രൊജക്റ്ററുകള്‍, സ്മാര്‍ട്ട് ഓട്ടോമേഷന്‍&CCTV, പ്ലേ സ്റ്റേഷനുകള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. കൂടാതെ മൈജി കെയര്‍ സര്‍വീസ് സെന്ററിലൂടെ വിദഗ്ദ്ധരായ ടെക്നീഷ്യന്‍സിന്റെ നേതൃത്വത്തില്‍ ഉല്പന്നങ്ങള്‍ക്ക് ഏറ്റവും മികച്ച സര്‍വീസും ഡാറ്റ സുരക്ഷയും ഉറപ്പാക്കുന്നു. വിവിധ ഫിനാന്‍സ് ഓഫറുകള്‍ക്ക് പുറമേ മറ്റ് ആനുകൂല്യങ്ങളും മൈജി ഫ്യൂച്ചറില്‍ നിന്ന് പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും.

മൈജിയുടെ മാത്രം പ്രത്യേകതയായിട്ടുള്ള ഗാഡ്ജറ്റുകളുടെ എക്സ്റ്റന്‍ഡഡ് വാറണ്ടി, പ്രൊട്ടക്ഷന്‍ പ്ലാനുകള്‍, തുടങ്ങി എല്ലാ സേവനങ്ങളും മൈജി ഫ്യൂച്ചറിലും ലഭ്യമാണ്. മൈജി ഫ്യൂച്ചര്‍ സ്റ്റോറിലൂടെ വയനാട് ഇതുവരെ കാണാത്ത ഒരു കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. വയനാടിന്റെ ഭാവിതന്നെ തിരുത്തിയെഴുതുന്ന ബത്തേരിയിലെ പുതിയ സ്റ്റോര്‍ മാറ്റങ്ങളിലേക്കും ഫ്യൂച്ചര്‍ ഷോപ്പിങിലേക്കുമുള്ള മൈജിയുടെ ചുവടുവയ്പ്പാണ്.

Story Highlights : MyG Future store opened sulthan bathery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement