Advertisement

നാവികസേനാ ചാരവൃത്തി കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

November 2, 2021
1 minute Read
naval espionage case

നാവിക സേനാ ചാരവൃത്തി കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങള്‍ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സര്‍വീസിലുള്ള രണ്ട് കമാന്‍ഡര്‍മാരും രണ്ട് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരുമടക്കം ആറുപേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം.

ഇന്ത്യന്‍ നാവിക സേനയുടെ മുങ്ങിക്കപ്പലുകളുടെ ആധുനികവത്ക്കരണവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് ചോര്‍ത്തി നല്‍കിയതാണ് കേസ്. സംഭവത്തില്‍ നാവിക സേനയുടെ ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്.

Read Also : ഡീസൽ അന്തർവാഹിനി നിർമ്മാണ പദ്ധതി; ഇന്ത്യൻ നാവികസേനയുടെ കരുത്ത്

കഴിഞ്ഞ സെപ്തംബര്‍ 2ന് ഇന്ത്യന്‍ നാവിക സേനയില്‍ നിന്നും വിരമിച്ച രണ്‍ദീപ് സിംഗ്, എസ്‌ജെ സിംഗ് എന്നിവരുടെ വീടുകളില്‍ നടത്തിയ റെയ്ഡിലാണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐക്ക് ലഭിച്ചത്. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

Story Highlights : naval espionage case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top