Advertisement

കൊച്ചി റോഡ് ഉപരോധം; ഡിസിസി പ്രസിഡന്റ് ഉൾപ്പെടെ 15കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

November 2, 2021
Google News 1 minute Read

കൊച്ചിയിലെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെ 15 പേർക്കെതിരെ കേസ്. ഇന്ധന വില വർധനവിനെതിരെ വൈറ്റില-ഇടപ്പള്ളി ദേശീയപാത ഉപരാധിച്ചതാണ് കേസ്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാംപ്രതി. വിഷയവുമായി ബന്ധപ്പെട്ട് സംഭവ സ്ഥലത്ത് ജോജുവിന്റെ കൂടെയുണ്ടായിരുന്ന സിനിമ സംവിധായകനായ എ കെ സാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. 65 പേർക്കെതിരെയാണ് കേസ്. കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയും കേസ്.(Joju George)

Read Also : ജോജുവിന് സംരക്ഷണം നൽകുമെന്ന് ഡിവൈഎഫ്ഐ; കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ദീപ്‌തി മേരി വർഗീസ്

സംഘർഷസ്ഥലത്തുണ്ടായിരുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും പട്ടിക തയാറാക്കി അറസ്റ്റിനൊരുങ്ങുകയാണ് പൊലീസ്. ഇതിനായി ഒരു സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുളള സംഘം തിരച്ചിൽ തുടങ്ങിക്കഴിഞ്ഞു. സംഘർഷ ദൃശ്യങ്ങൾ ജോജുവിനെ കാണിച്ച് വീണ്ടും മൊഴി രേഖപ്പെടുത്തും. ഹൈവേ ഉപരോധിച്ചതിനും ജോജുവിന്റെ വാഹനം തകർത്തതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരിക്കും അറസ്റ്റ് .

വാഹനത്തിന്റെ ചില്ലു തകർത്തതടക്കം നടൻ ജോജുവിന്റെ പരാതിയിൽ ഇന്നുതന്നെ അറസ്റ്റുണ്ടാകുമെന്ന് അറസ്റ്റുണ്ടാകുമെന്ന് കമ്മിഷണർ സിഎച്ച് നാഗരാജു അറിയിച്ചു . ജോജുവിനെതിരെ തെളിവില്ലെന്ന് കമ്മിഷണർ വ്യക്തമാക്കിയതോടെ കടുത്ത പ്രതിഷേധത്തിലാണ് കോൺഗ്രസ് നേതൃത്വം.

Story Highlights : police-registers-case-against-congress-workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here