Advertisement

എം ജി സർവകലാശാലയിലെ ജാതി വിവേചനം; അധ്യാപകനെ പുറത്താക്കില്ലെന്ന് വൈസ് ചാന്‍സിലർ

November 3, 2021
Google News 0 minutes Read

എം ജി സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിനിയെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ അധ്യാപകനെ പുറത്താക്കില്ലെന്ന് വൈസ് ചാന്‍സിലർ. ദീപ പി മോഹന്‍റെ ഗവേഷണത്തിൽ ഒരു തരത്തിലും നന്ദകുമാർ ഇടപെടില്ല. നന്ദകുമാറിന് എതിരായ ആരോപണങ്ങൾ കോടതി തള്ളിക്കളഞ്ഞതാണ്. ഗവേഷണം പൂർത്തിയാക്കാൻ ദീപക്ക് പ്രത്യേക ഫെല്ലോഷിപ്പ് അനുവദിക്കുമെന്നും സാബു തോമസ് പറഞ്ഞു.

നന്ദകുമാറിനെതിരെയും വിസി സാബു തോമസിനെതിയുമാണ് ദീപ പരാതി ഉന്നയിച്ചിരുന്നത്. ദീപയുടെ പരാതിയിൽ നേരത്തെ ഹൈക്കോടതിയും എസ് സി എസ് ടി കമ്മീഷനും ഇടപെടുകയും ചെയ്തിരുന്നു. എന്നിട്ടും ഗവേഷണം പൂർത്തിയാക്കാനുള്ള സാഹചര്യം ഒരുക്കാൻ സർവകലാശാല തയ്യാറാകാതെ വന്നതോടെയാണ് ദീപ നിരാഹാര സമരത്തിലേക്ക് നീങ്ങിയത്.

29ാം തിയതിയാണ് ദീപാ പി മോഹൻ നിരാഹാര സമരം ആരംഭിച്ചത്. ജാതി വിവേചനം മൂലം പത്ത് വർഷമായി ഗവേഷണം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞായിരുന്നു നിരാഹാരം. ജാതി അധിക്ഷേപം നടത്തിയ അധ്യാപകനെ പുറത്താക്കുന്നത് വരെ നിരാഹാരം തുടരാനാണ് ദീപയുടെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here