ലൈഫ് പദ്ധതി നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം; ആരോപണങ്ങള്‍ തെറ്റെന്ന് മന്ത്രി എം.വി ഗോവിന്ദന്

ലൈഫ് പദ്ധതി അപേക്ഷകളില്‍ നടപടിയെടുത്തില്ലെന്ന ആരോപണം തെറ്റെന്ന് മന്ത്രി എം വി ഗോവിന്ദന്. തദ്ദേശ തെരഞ്ഞെടുപ്പ് കാരണം അപേക്ഷ പരിശോധിക്കുന്നതില്‍ കാലതാമസം ഉണ്ടായി. നവംബര്‍ മുതല്‍ ഫീല്‍ഡ്തല പരിശോധ നടക്കുന്നുണ്ടെന്നും ഡിസംബറില്‍ കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയില്‍ ഒരു പ്രതിസന്ധിയും നിലവിലില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 13,600 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. അഞ്ചുവര്‍ഷം കൊണ്ട് ഗുണഭോക്താക്കള്‍ക്കെല്ലാം വീട് ഉറപ്പാക്കും. 1,037 കോടി രൂപ ലൈഫ് മിഷന് പദ്ധതിക്കായി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഓരോ വര്‍ഷവും ഒരു ലക്ഷം വീടാണ് ലക്ഷ്യമെന്നും മന്ത്രി എം വി ഗോവിന്ദന് നിയമസഭയില്‍ വ്യക്തമാക്കി.
പി കെ ബഷീര്‍ എംഎല്‍എയാണ് ലൈഫ് മിഷന് പദ്ധതിയില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത്. പദ്ധതിയില്‍ രണ്ടാഘട്ടത്തില്‍ ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിച്ചില്ലെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഭവനരഹിതരായ സാധാരണ ജനങ്ങള്‍ ആശങ്കയിലാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
Story Highlights : life mission at niayamsabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here