കോട്ടയം നഗരസഭയിൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് 15ന്

ബിജെപി പിന്തുണയോടെ എൽഡിഎഫ് അവിശ്വാസം പാസ്സായ കോട്ടയം നഗരസഭയിൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നവംബർ 15 ന്. ഇടത് വലത് മുന്നണികൾക്ക് 22 അംഗങ്ങൾ വീതമുള്ള കോട്ടയത്ത് വോട്ടെണ്ണൽ നിർണ്ണായകമാകും. എട്ട് അംഗങ്ങളുള്ള ബി ജെ പിയും സ്ഥാനാർത്ഥിയെ നിർത്താൻ സാധ്യതയുണ്ട്.
നേരത്തെ എല്‍ഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ 29 അംഗങ്ങള്‍ അനുകൂലിച്ചതോടെയാണ് യുഡിഎഫിന്‍റെ ഭരണം നഷ്ടമായത്. എട്ട് ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. അവിശ്വാസ പ്രമേയത്തില്‍ നിന്ന് 22 കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിൽക്കുകയായിരുന്നു. ഒരു സിപിഎം സ്വതന്ത്രന്റെ വോട്ട് അസാധുവായി. ഭരണസ്തംഭനം ആരോപിച്ചാണ് കോട്ടയം നഗരസഭയിൽ എൽഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.
Read Also: കോട്ടയം നഗരസഭ; സിപിഐഎം ബിജെപി കൂട്ടുകെട്ടെന്ന ആരോപണം തള്ളി മന്ത്രി വി എൻ വാസവൻ
Story Highlights : kottayam municipality chairperson election on nov15
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here