Advertisement

ശമ്പള പരിഷ്കരണം; ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്കും

November 4, 2021
Google News 0 minutes Read

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്കും. വിഷയത്തിൽ സർക്കാർ സാവകാശം തേടിയതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാനുള്ള യൂണിയനുകളുടെ തീരുമാനം. ബിഎംഎസും, കെഎസ്ആർടിഇഎയും 24 മണിക്കൂറും, ടിഡിഎഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്.

കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി വിളിച്ചു ചേർത്ത ചർച്ച പരാജയപ്പെട്ടിരുന്നു. സ്കൂൾ തുറന്നതും ശബരിമല സീസണും കണക്കിലെടുത്ത് സമരത്തിലേക്ക് പോകരുതെന്നാണ് സർക്കാർ അഭ്യർത്ഥന. സമരം നടത്തരുതെന്നാണ് സർക്കാർ അഭ്യർത്ഥിക്കുന്നതെന്നും അടുത്ത മാസം ശമ്പളം വിതരണം ചെയ്യുന്നതിന് മുമ്പ് ശമ്പള പരിഷ്കരണം ഉറപ്പാക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു. ശമ്പളപരിഷ്കരണം നടപ്പാക്കിയാൽ പ്രതിമാസം ചുരുങ്ങിയത് 30 കോടി രൂപ സർക്കാർ അധികമായി കണ്ടെത്തേണ്ടി വരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here