സ്ത്രീ ശാക്തീകരണം ഉറപ്പാക്കൽ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം: മന്ത്രി വീണ ജോര്‍ജ്

സ്ത്രീ ശാക്തീകരണവും കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പാക്കലുമാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിന് ഇനിയും ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് പോകണമെന്നും മന്ത്രി വ്യക്തമാക്കി. വനിത ശിശു വികസന ഓഫീസിന്റേയും വനിത പ്രൊട്ടക്ഷന്‍ ഓഫീസിന്റേയും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വലിയൊരു ഉത്തരവാദിത്തമാണ് വകുപ്പിന് ഉള്ളത്. വകുപ്പിന്റെ തന്നെ ഉടമസ്ഥയിലുള്ള കെട്ടിടം 33 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. ഇതോടെ ജില്ലയിലെ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബാലികാദിനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പോസ്റ്റര്‍ മത്സര വിജയികള്‍ക്ക് മന്ത്രി സമ്മാനം നല്‍കി. ശൈശവ വിവാഹത്തിനെതിരായ പൊന്‍വാക്ക് പദ്ധതിയുടെ പോസ്റ്റര്‍ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here