15 കോടി വരെ അഡ്വാന്‍സ് നല്‍കാന്‍ തയാറായിരുന്നു; ആന്റണി പെരുമ്പാവൂരിന്റെ ആരോപണങ്ങള്‍ തള്ളി ഫിയോക്

മരയ്ക്കാര്‍ തീയറ്ററില്‍ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് തീയറ്റര്‍ ഉടമകളുടെ പിന്തുണ ലഭിച്ചില്ലെന്ന
നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ആരോപണങ്ങള്‍ തള്ളി ഫിയോക്. 15 കോടി രൂപ വരെ അഡ്വാന്‍സ് നല്‍കാന്‍ തയ്യാറായിരുന്നു. പക്ഷേ അതംഗീകരിക്കാന്‍ ആന്റണി പെരുമ്പാവൂര്‍ തയ്യാറായില്ല.
മരയ്ക്കാര്‍ തീയറ്ററിലേക്ക് എത്തിക്കാന്‍ എല്ലാ വിട്ടുവീഴ്ചകള്‍ക്കും തയ്യാറാണ്. എന്നാല്‍ മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കുപോലും നിര്‍മാതാവ് വന്നില്ലെന്നും തീയറ്ററിലേക്ക് സിനിമയെത്തിക്കാന്‍ ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഫിയോക് അറിയിച്ചു.
അതേസമയം മരയ്ക്കാര്‍ സിനിമ തീയറ്ററില്‍ റിലീസ് നടത്താനുള്ള എല്ലാ ശ്രമങ്ങളും തേടിയിരുന്നതായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. സിനിമ റിലീസിംഗ് പ്രതിസന്ധി സംബന്ധിച്ച് മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയിരുന്നെന്നും തീയറ്റര്‍ ഉടമകളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നുമാണ് ആന്റണി പെരുമ്പാവൂരിന്റെ ആരോപണം.
തീയറ്ററുടമകള്‍ 40 കോടി രൂപ അഡ്വാന്‍സ് തന്നെന്ന് പറയുന്നത് വ്യാജമാണ്. 4,89,50,000 രൂപയാണ് തീയറ്ററുടമകള്‍ തന്നതെന്നും ചര്‍ച്ചകള്‍ക്ക് വിളിക്കാതിരിക്കുകയും തീയറ്റര്‍ റിലീസ് നടക്കില്ലെന്നും മനസിലായതോടെയാണ് ആ പണം തിരികെ നല്‍കിത്തുടങ്ങിയത് എന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
Story Highlights : fueok against antony perumbavoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here