നരേന്ദ്ര മോഡി ഇന്ന് കേദാർനാഥിൽ ; 130 കോടിയുടെ പദ്ധതികൾ ഉദഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേദാർനാഥിൽ സന്ദർശനം നടത്തും. ആദിശങ്കരാചാര്യ സമാധിയും പ്രതിമയും രാജ്യത്തിന് സമർപ്പിക്കും. 130 കോടിയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം ഇന്ന് നിർവഹിക്കും.
രാവിലെ 7.30ന് പ്രധാന മന്ത്രി സംസ്ഥാനത്തെത്തുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി മാധ്യമങ്ങളോട് പറഞ്ഞു. ശങ്കരാചാര്യരുടെ സമാധിസ്ഥലം അദ്ദേഹം നാടിന് സമർപ്പിക്കും. ഇതിനൊപ്പം സരസ്വതി ഗാട്ടിന്റെയും പുരോഹിതരുടെ താമസ്ഥലങ്ങളുടേയും ഉദ്ഘാടനവും നിർവഹിക്കുമെന്ന് പുഷ്കർ സിങ് ധാമി വ്യക്തമാക്കി .
Read Also: ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്ന്; കെട്ടുകഥകൾ നിറഞ്ഞ നഗരത്തിന്റെ കഥ…
ഇതിനൊപ്പം 130 കോടിയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം ഇന്ന് നിർവഹിക്കും. കേദാർനാഥിൽ നടക്കുന്ന റാലിയേയും മോദി അഭിസംബോധന ചെയ്ത് സംസാരിക്കും.
Story Highlights : narendramodi-on-kedarnath-visit-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here