Advertisement

നാല്പത്തിയേഴ് വർഷം ഒരേ സ്ഥലത്ത് തന്നെ പാർക്ക് ചെയ്തു; താരമായി മാറിയ വിന്റേജ് കാറിനെ സ്മാരകമാക്കി…

July 1, 2022
Google News 1 minute Read

ഇറ്റലിയിലെ വിനോദ സഞ്ചാരികൾക്കിടയിൽ താരമായിരിക്കുന്ന ഒരു വിന്റേജ്‌ മോഡൽ കാറിനെ പരിചയപ്പെടാം. വർഷങ്ങളായി ആർക്കും വേണ്ടാതെ പാർക്ക് ചെയ്ത ഈ വിൻ്റേജ് കാറിനെ ഇപ്പോൾ ഒരു സ്‌മാരകമാക്കി മാറ്റിയിരിക്കുകയാണ്. സ്മാരകമാക്കാൻ മാത്രം പ്രത്യേകതയുള്ള കാറോ? എന്തൊക്കെയാണ് ഈ കാറിന്റെ പ്രത്യേകതകൾ എന്ന് നോക്കാം..

ഇറ്റലിയിലെ ട്രെവിസോ പ്രവിശ്യയിലെ കൊനെഗ്ലിയാനോ എന്ന ചെറുപട്ടണത്തിൽ താമസിച്ചിരുന്ന ദമ്പതികളുടേതായിരുന്നു ഈ കാർ. ആഞ്ചലോ ഫ്രിഗോലെനട്ടും ഭാര്യ ബെർട്ടില്ല മൊഡോളോയും ന്യൂസ് ഏജന്റുമാരായിരുന്നു. പത്രങ്ങൾ ശേഖരിച്ച് തങ്ങളുടെ കടയിലേക്ക് കൊണ്ടുപോകാൻ വേണ്ടിയാണ് പ്രധാനമായും ഈ കാറ് ഉപയോഗിച്ചിരുന്നത്.1962-ലാണ് ഈ ദമ്പതികൾ ലാൻസിയ ഫുൾവിയ എന്ന കാറ് സ്വന്തമാക്കിയത്. നാല്പത് വർഷത്തോളം നടത്തിയ ബിസിനസിന് ഒടുവിൽ വിരാമമിട്ടപ്പോൾ ഇരുവരും തങ്ങളുടെ പ്രിയപ്പെട്ട കാറ് കമ്പനിയ്ക്ക് മുന്നിൽ തന്നെ പാർക്ക് ചെയ്തു.

കമ്പനി പൂട്ടുന്ന അന്ന് പാർക്ക് ചെയ്ത കാറ് കഴിഞ്ഞ നാല്പത്തിയേഴ് വർഷമായി ഒരേ സ്ഥലത്ത് തന്നെ പാർക്ക് ചെയ്തിരിക്കുകയാണ്. പിന്നീട് ഈ കാറ് തേടി നിരവധി വിനോദ സഞ്ചാരികളും പ്രദേശവാസികളും ഇങ്ങോട്ടേക്ക് എത്താൻ തുടങ്ങി. ഇതോടെ കാറ് തേടി എത്തുന്നവരുടെ തിക്കും തിരക്കും വർധിച്ചു. അങ്ങനെയാണ് അധികൃതർ കാറ് അവിടെ നിന്ന് മാറ്റാൻ തീരുമാനിച്ചത്. ഇപ്പോൾ ആ കാറ് ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രമായി മാറ്റിയിരിക്കുകയാണ്.

Read Also : മുപ്പത്തിരണ്ട് വർഷമായി തനിച്ച് ഒരു ദ്വീപിൽ; 82 കാരന്റെ വേറിട്ട ജീവിതം…

ആ സ്ഥലത്ത് നിന്ന് കാറ് മാറ്റാൻ തീരുമാനിച്ച വിവരം അറിഞ്ഞ് രണ്ട് വിന്റേജ് കാർ പ്രേമികൾ ഈ കാർ പുനഃസ്ഥാപിച്ച് സ്മാരകമായി സെറെറ്റി ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥാപിക്കാൻ തയ്യാറായി മുന്നോട്ടുവന്നു. അങ്ങനെയാണ് കാർ സ്മാരമാക്കി മാറ്റിയത്. കാറിന്റെ ഉടമകളായ ദമ്പതികളുടെ വീടിന് മുന്നിലാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട് ഉള്ളത്. അതുകൊണ്ട് തന്നെ എന്നും ഈ കാർ അവർക്ക് നോക്കിക്കാണാം.കാറിന് കിട്ടുന്ന സ്വീകാര്യതയിൽ സന്തോഷമുണ്ടെന്നും തനിക്ക് ഏറ്റവും പ്രിയെപെട്ടതാണ് ഈ കാർ എന്നും ആഞ്ചലോ പറഞ്ഞു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here