Advertisement

ജോജു തർക്കത്തിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ്; കാര്‍ തകര്‍ത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

November 6, 2021
Google News 1 minute Read
congress-leadership

നടൻ ജോജു ജോർജിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് നേതൃത്വം. അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കേസെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം. അതേസമയം ജോജുവിന്റെ വാഹനം തകർത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ്‌ നേതാവ് ഷെരീഫ് ആണ്‌ അറസ്റ്റിലായത്.

ഒത്തുതീർപ്പ് സാധ്യത കുറഞ്ഞതോടെയാണ് ജോജു ജോർജിനെതിരെ കോൺഗ്രസ് നിലപാട് കടുപ്പിച്ചത്. ജോജു കള്ളക്കേസ് നൽകിയെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് നേതൃത്വം. ഒത്തുതീർപ്പിനെത്തിയ ജോജു കേസിൽ എതിർ കക്ഷി ചേർന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച കോൺഗ്രസ് മഹിള കോൺഗ്രസ് നൽകിയ പരാതിയിൽ നിന്നും പിന്നോട്ടില്ലെന്നും വ്യക്തമാക്കി.

ദേശീയപാത ഉപരോധിച്ച കേസിൽ നേതാക്കളും പ്രവർത്തകരും അറസ്റ്റിന് തയ്യാറാകുമെന്ന് കോൺഗ്രസ് അറിയിച്ചു. ജോജുവിന്റെ വാഹനം തകർത്ത കേസിൽ 8 പ്രതികളിൽ 2 പേരെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്ധന വില വർധനയിൽ ദേശീയ പാത ഉപരോധ സമരത്തെ തുടർന്ന് നടൻ ജോജു ജോർജും കോൺഗ്രസ് നേതാക്കളും നടത്തിയ വിവാദ പ്രസ്താവനകളിൽ ആണ് തർക്കം.

Story Highlights : congress-leadership

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here