ജി സുധാകരനെതിരെ നടപടിക്ക് സാധ്യത; കമ്മിഷന്‍ റിപ്പോര്‍ട്ട് സിപിഐഎം സംസ്ഥാന സമിതിയില്‍

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വീഴ്ച വരുത്തിയ ജി സുധാകരനെതിരെ നടപടിക്ക് സാധ്യത. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു. പ്രചാരണത്തില്‍ സുധാകരന് വീഴ്ചയുണ്ടായെന്ന് കമ്മിഷന്‍ കണ്ടെത്തല്‍.
കുടുംബ യോഗങ്ങൾക്ക് പകരം പൊതുയോഗങ്ങളാക്കി, സ്ഥാനാർഥിയെ അനുകൂലമായി അവതരിപ്പിച്ചില്ല തുടങ്ങിയ പരാതികളും സുധാകരനെതിരെ ഉയർന്നിരുന്നു. എളമരം കരീമും കെ ജെ തോമസും അംഗങ്ങളായുള്ള കമ്മീഷന്‍റെ റിപ്പോർട്ടാണ് സമിതിക്ക് മുന്നിലുള്ളത്. ഉച്ചയ്ക്കു ശേഷം നടപടിയില്‍ ചര്‍ച്ച നടത്തും.
അതേസമയം സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ തിരിച്ചു വന്നേക്കും. ഇതിലും ഉച്ചകഴിഞ്ഞു തീരുമാനം ഉണ്ടാവും. ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതോടെ സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങി എത്താന്‍ കോടിയേരിക്കുണ്ടായിരുന്ന ധാര്‍മിക തടസം നീങ്ങിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here