Advertisement

ജി സുധാകരനെതിരെ കുറ്റപത്രമായി അന്വേഷണ കമ്മീഷൻ റിപ്പോർട്ട്; മുഖ്യമന്ത്രി-ജി സുധാകരൻ കൂടിക്കാഴ്ച അവസാനിച്ചു

November 6, 2021
Google News 1 minute Read

ജി സുധാകരനെതിരെ കുറ്റപത്രമായി അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. എച്ച് സലാമിനെ പരാജപ്പെടുത്താൻ ജി സുധാകരൻ ശ്രമിച്ചിട്ടില്ലെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. നേതാവിന്റേതായ ഇടപെടൽ പാർട്ടി വിജയത്തിനായി ഉണ്ടായില്ല. സ്ഥാനാർത്ഥിത്വം ലഭിക്കുമെന്ന് ജി സുധാകരൻ പ്രതീക്ഷിച്ചിരുന്നതായി റിപ്പോർട്ട്.

മാറ്റത്തോടുണ്ടായ അസംതൃപ്തി ജി സുധാകരന്റെ പെരുമാറ്റത്തിൽ സംഭവിച്ചു. മാറ്റം ഉൾക്കൊണ്ട് നേതാവിന്റെ ഉത്തരവാദിത്തം നിർവഹിച്ചില്ല. മുതിർന്ന നേതാവാണ് ജി സുധാകരനെന്ന് സംസ്ഥാന സമിതിയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജി സുധാകരൻ തെറ്റ് തിരുത്തി പാർട്ടിയുടെ ഭാഗമായി നിൽക്കണമെന്നും അംഗങ്ങൾ വ്യക്തമാക്കി. കൂടാതെ സിപിഐഎം അച്ചടക്കനടപടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനുമായി ജി സുധാകരൻ നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണാതെ ക്ലിഫ് ഹൗസിന്റെ പുറക് വശത്ത് കൂടിയാണ് സുധാകരൻ മടങ്ങിയത്.

Read Also : 60000 രൂപ പ്രതിവർഷ സമ്പാദ്യത്തിൽ നിന്ന് നാല് ലക്ഷത്തിലേക്ക്; മാറ്റത്തിന്റെ വഴിയിൽ ലാഭം കൊയ്ത കർഷകൻ….

പാർട്ടി നടപടിയെക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് പിന്നീട് റസ്റ്റ് ഹൗസിൽ വച്ച് മാധ്യമങ്ങളോട് ജി സുധാകരൻ പ്രതികരിച്ചത്. എന്തെങ്കിലും ഉണ്ടെങ്കിൽ പാർട്ടി സെക്രട്ടറിയോട് ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സുധാകരന് വീഴ്ച സംഭവിച്ചെന്നാണ് പാർട്ടി കണ്ടെത്തൽ. സുധാകരന്റെ ഭാഗത്ത് നിന്നും കുറ്റകരമായ രീതിയിലുള്ള അനാസ്ഥയുണ്ടായിട്ടുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. അത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് പാർട്ടി നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Story Highlights : g-sudhakaran-meets-cm-pinarayi-vijayan-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here