Advertisement

കോട്ടയം മ്ലാക്കരയില്‍ ഉരുള്‍പൊട്ടല്‍; പത്ത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

November 6, 2021
Google News 1 minute Read
landslide kottayam mlakkara

കോട്ടയം ഇളങ്കാട് മ്ലാക്കരയില്‍ ഉരുള്‍പൊട്ടലില്‍ താത്ക്കാലിക പാലം തകര്‍ന്നു. ആളപായമില്ല. മേഖലയില്‍ നിന്ന് പത്ത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കൂട്ടിക്കല്‍ സന്ദര്‍ശനം ഒഴിവാക്കി.

എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സൗകര്യവും നിലവിലില്ല. ഫയര്‍ഫോഴ്‌സ് സംഘവും മേഖലയില്‍ എത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാലാണ് കോട്ടയത്ത് എത്തിയ ഗവര്‍ണറുടെ കൂട്ടിക്കല്‍ സന്ദര്‍ശനം ഒഴിവാക്കിയത്.

ഇന്നലെ രാത്രി കനത്ത മഴ പെയ്തതിനെ തുടര്‍ന്നാണ് മ്ലാക്കരയില്‍ ഉരുള്‍പൊട്ടിയത്. അതേസമയം സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. മലയോര മേഖലകളില്‍ മഴ കനത്തേക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ ഒഴികെയുള്ള പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also : സംസ്ഥാനത്ത് ശക്തമായ മഴ തുടരും; പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പുനല്‍കുന്നു.

Story Highlights : landslide kottayam mlakkara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here