ദീപാവലി ദിനത്തിൽ ഭീഷണിപ്പെടുത്തി ഡൽഹിയിലെ ബിരിയാണിക്കട അടപ്പിച്ചു; വിഡിയോ

ദീപാവലി ദിനത്തിൽ ഭീഷണിപ്പെടുത്തി ബിരിയാണിക്കട അടപ്പിച്ചു. ഡൽഹിയിലെ ശാന്ത് നഗറിലാണ് സംഭവം നടന്നത്. ഭീഷണിപ്പെടുത്തി കട അടപ്പിക്കുന്നതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോയുടെ അടിസ്ഥാനത്തിൽ ഡൽഹി ബുരാരി പൊലീസ് കേസെടുത്തു. സ്റ്റേഷനിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വിഡിയോ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. (Biryani Shop Shut Diwali)
മൂന്ന് മിനിട്ടോളം ദൈർഘ്യമുള്ള വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. വിഡിയോ എടുക്കുന്നയാളാണ് ഭീഷണി മുഴക്കുന്നത്. ഇയാൾ ഒരുതവണ പോലും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നില്ല. പിടിഐ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇയാൾ നരേഷ് കുമാർ സൂര്യവൻശി എന്നയാളാണ്. താൻ ബജ്റംഗ് ദൾ പ്രവർത്തകനാണെന്ന് ഇയാൾ സ്വയം പരിചയപ്പെടുത്തുന്നുമുണ്ട്. ഇത് ഹിന്ദുഭൂരിപക്ഷ പ്രദേശമാണെന്ന് ആക്രോശിച്ചാണ് ഭീഷണി. ആരാണ് കട തുറക്കാൻ അനുവാദം നൽകിയതെന്നും ഇത് ഹിന്ദു ഭൂരിപക്ഷ പ്രദേശമാണെന്ന് അറിയില്ലേ എന്നും ഇയാൾ ചോദിക്കുന്നുണ്ട്. ദീപാവലി ആയതിനാൽ കട അടയ്ക്കണമെന്ന് ഇയാൾ ഭീഷണി മുഴക്കുകയും ചെയ്യുന്നു. ഭയന്നുപോയ റെസ്റ്റോറൻ്റ് ജീവനക്കാർ ഉടൻ കട അടയ്ക്കുന്നതും വിഡിയോയിൽ കാണാം. പുറത്ത് കൂടിനിൽക്കുന്ന ആളുകളോട് ഇവർ ലവ് ജിഹാദ് നടത്തി നമ്മുടെ സഹോദരിമാരെ കുടുക്കുമെന്നും ഇയാൾ പറയുന്നു.
Story Highlights : Man Forces Biryani Shop Shut Diwali
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here