പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് പിടിയില്‍

പത്തംതിട്ട കോന്നിയില്‍ പിതാവ് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പതിമൂന്ന് വയസുകാരിയാണ് നിരന്തരം പിതാവിന്റെ പീഡനത്തിന് ഇരയായത്. പ്രതി പൊലീസ് പിടിയിലായി. കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണ്. കോന്നി പൊലീസ് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. സംഭവത്തില്‍ കുട്ടിയുടെ മാതാവിനെയും വിശദമായി ചോദ്യം ചെയ്യും.
കുട്ടിയുടെ ബന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോന്നി പൊലീസ് കേസെടുത്തത്. വീട്ടുകാര്‍ വിഷയം മനപൂര്‍വം മറച്ചുവച്ചതാണോ എന്നതുസംബന്ധിച്ചും അന്വേഷിക്കും. വിവരം മനപൂര്‍വം മാതാവ് മറച്ചുവച്ചതാണെങ്കില്‍ അവരും പ്രതി ചേര്‍ക്കപ്പെടുമെന്ന് പൊലീസ് പറഞ്ഞു. ഇവരെയും മറ്റൊരു മഹിളാ കേന്ദ്രത്തിലേക്കുമാറ്റിയിട്ടുണ്ട്.
Story Highlights : 13 year old girl raped by father, pathanamthitta, konni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here