പ്രധാനമന്ത്രിയായാൽ ആദ്യം എന്ത് ചെയ്യും? മറുപടിയുമായി രാഹുൽ ഗാന്ധി; വിഡിയോ

താൻ പ്രധാനമന്ത്രിയായാൽ ആദ്യം സ്ത്രീകൾക്ക് സംവരണം നൽകുമെന്ന് രാഹുൽ ഗാന്ധി. തന്റെ കുട്ടിയെ എന്താണ് പഠിപ്പിക്കുക എന്ന് ചോദിച്ചാൽ ‘വിനയം’ എന്ന് പറയും. ആളുകളെ മനസ്സിലാക്കാൻ വിനയം ആവശ്യമാണെന്നും രാഹുൽ പറഞ്ഞു. വിദ്യാർത്ഥികൾക്കായി ഒരുക്കിയ അത്താഴ വിരുന്നിടെ, കുട്ടികൾ ചോദിച്ച ചോദ്യത്തോടായിരുന്നു രാഹുലിന്റെ മറുപടി.
കന്യാകുമാരിയിലെ മുളകൂമൂട് സെന്റ് ജോസഫ്‌സ് മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾക്കാണ് രാഹുൽ ഗാന്ധി ദീപാവലി അത്താഴ വിരുന്ന് നൽകിയത്. ഇതിന്റെ വിഡിയോ രാഹുൽ തന്റെ ട്വിറ്ററിൽ പങ്കുവെച്ചു. “അവരുടെ സന്ദർശനം ദീപാവലിയെ കൂടുതൽ സവിശേഷമാക്കി. ഈ സംസ്കാരങ്ങളുടെ സംഗമമാണ് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി, അത് നമ്മൾ സംരക്ഷിക്കണം.” രാഹുൽ ട്വിറ്ററിൽ കുറിച്ചു.
Interaction and dinner with friends from St. Joseph’s Matric Hr. Sec. School, Mulagumoodu, Kanyakumari (TN). Their visit made Diwali even more special.
— Rahul Gandhi (@RahulGandhi) November 6, 2021
This confluence of cultures is our country’s biggest strength and we must preserve it. pic.twitter.com/eNNJfvkYEH
സംഘത്തിനോടൊപ്പം രാഹുൽ ഗാന്ധി അത്താഴം കഴിക്കുന്നതും വിദ്യാർത്ഥികളുമായി ചേർന്ന് പ്രിയങ്ക ഗാന്ധി നൃത്തം ചെയ്യുന്നതും വിഡിയോയിലുണ്ട്. പുതുതലമുറയിൽപ്പെട്ടവരുമായി സംവദിക്കാൻ എപ്പോഴും സമയം കണ്ടെത്തുന്ന നേതാവാണ് രാഹുൽ ഗാന്ധി. നേരത്തെ ഇതേ സ്‌കൂളിലെ വിദ്യാർഥികളുമായി നടത്തിയ സംവാദവും വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here