‘രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായി ലൈംഗിക ആരോപണത്തിൽപ്പെട്ടു’; ദേശീയതലത്തിൽ ചർച്ചയാക്കാൻ BJP

രാഹുൽ മാങ്കുട്ടത്തിലിന് എതിരായ ലൈംഗിക ആരോപണങ്ങൾ ദേശീയതലത്തിൽ ചർച്ചയാക്കാൻ ബിജെപി. രാഹുൽ ഗാന്ധിക്കൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ നിൽക്കുന്ന ചിത്രവുമായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം. രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായി ലൈംഗിക ആരോപണത്തിൽപ്പെട്ടെന്നാണ് പോസ്റ്ററിലുള്ളത്. രാഹുൽ മാങ്കൂട്ടത്തിലും രാഹുൽഗാന്ധിയും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചാണ് വിമർശനം.
രാഹുൽ ആൻഡ് രാഹുൽ എന്ന തലക്കെട്ടോടെയായിരുന്നു ബിജെപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുൽ ഗാന്ധിയെ ചാരിയെയാാണ് ബിജെപിയുടെ പോസ്റ്റ്. അതേസമയം രാഹുലിന് മേൽ രാജിയ്ക്കായി സമ്മർദം കൂടുകയാണ്. രാജി സൂചനകൾക്കിടെ രാഹുൽ മാധ്യമങ്ങളെ കണ്ടെങ്കിലും രാജി വെക്കുന്നതിനെക്കുറിച്ച് രാഹുൽ പ്രതികരിച്ചില്ല. ട്രാൻസ്ജെൻഡർ യുവതി അവന്തിക നടത്തിയ വെളിപ്പെടുത്തൽ വ്യാജമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ മറ്റ് ആരോപണങ്ങളിൽ രാഹുൽ പ്രതികരിക്കാൻ തയാറായില്ല.
Read Also: ‘നടപടി വൈകരുത്; മാറി നിന്ന് നിരപരാധിയാണെന്ന് തെളിയിക്കട്ടെ’; ജോസഫ് വാഴയ്ക്കൻ
രാഹുലിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിലെ വനിതാ നേതാക്കൾ പരസ്യമായി രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഉൾപ്പെടെ മുതിർന്ന നേതാക്കളെല്ലാം കൈവിട്ടതോടെ രാഹുൽ പൂർണമായും ഒറ്റപ്പെടുകയാണ്. എംഎൽഎ സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ഇന്ന് തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന.
Story Highlights : BJP campaign against Rahul Mamkootathil in national level
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here