‘നടപടി വൈകരുത്; മാറി നിന്ന് നിരപരാധിയാണെന്ന് തെളിയിക്കട്ടെ’; ജോസഫ് വാഴയ്ക്കൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി വൈകരുതെന്ന് കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ. നടപടിക്ക് കാത്തിരിക്കരുത്. രാഹുലിന് വേണ്ടി വിശദീകരണം നൽകി നടക്കാൻ പാർട്ടിക്ക് നേരമില്ലെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു. മാറി നിന്ന് നിരപരാധിയാണെന്ന് തെളിയിക്കട്ടെയെന്നാണ് ജോസഫ് വാഴയ്ക്കന്റെ പ്രതികരണം.
രാജി സൂചനകൾക്കിടെ രാഹുൽ മാധ്യമങ്ങളെ കണ്ടെങ്കിലും രാജി വെക്കുന്നതിനെക്കുറിച്ച് രാഹുൽ പ്രതികരിച്ചില്ല. ട്രാൻസ്ജെൻഡർ യുവതി അവന്തിക നടത്തിയ വെളിപ്പെടുത്തൽ വ്യാജമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ മറ്റ് ആരോപണങ്ങളിൽ രാഹുൽ പ്രതികരിക്കാൻ തയാറായില്ല. തനിക്ക് മോശം അനുഭവമുണ്ടായിട്ടില്ലെന്ന് അവന്തിക ഒരു ചാനൽ റിപ്പോർട്ടറിനോട് പറയുന്ന ഫോൺ കോളിന്റെ ഓഡിയോ ക്ലിപ്പും രാഹുൽ മാങ്കൂട്ടത്തിൽ പുറത്തുവിട്ടിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിന് നടന്ന ഫോൺ സംഭാഷണത്തിന്റെ ഓഡിയോയാണ് രാഹുൽ പുറത്തുവിട്ടത്.
അതേസമയം രാഹുലിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിലെ വനിതാ നേതാക്കൾ പരസ്യമായി രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഉൾപ്പെടെ മുതിർന്ന നേതാക്കളെല്ലാം കൈവിട്ടതോടെ രാഹുൽ പൂർണമായും ഒറ്റപ്പെടുകയാണ്. എംഎൽഎ സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ഇന്ന് തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന.
Story Highlights : Joseph Vazhakkan says action against Rahul Mamkootathil should not be delayed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here