Advertisement

തമിഴ്നാട്ടിൽ കനത്ത മഴ; സ്കൂളുകൾ അടച്ചു

November 7, 2021
Google News 1 minute Read

തമിഴ്നാട്ടിൽ കനത്ത മഴ. ചെന്നൈ ഉൾപ്പെടെ നാല് ജില്ലകളിലെ സ്കൂളുകൾ വരുന്ന രണ്ട് ദിവസം അടഞ്ഞുകിടക്കും. ദേശീയ ദുരന്തനിവാരണ സമിതി തമിഴ്നാട്ടിൽ എത്തിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിലാണ്. തിങ്കളാഴ്ച മഴ ഒഴിഞ്ഞുനിൽക്കുമെങ്കിലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.

അതേസമയം, കേരളത്തിലും ഒറ്റപ്പെട്ട മഴ തുടരും. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. നാളെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിലെ ന്യൂനമർദ്ദം അടുത്ത മണിക്കൂറിൽ ശക്തി പ്രാപിച്ച് തീവ്ര ന്യൂന മർദ്ദമായി മാറി ഇന്ത്യൻ തീർത്തുനിന്ന് അകന്ന് പോകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മൽസ്യ ബന്ധനത്തിന് തടസമില്ല. ചൊവ്വാഴ്ചയോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതുണ്ട്. തുടർന്ന് കൂടുതൽ ശക്തി പ്രാപിച്ച് വടക്ക് പടിഞ്ഞാറ് സഞ്ചരിച്ച് തമിഴ്‌നാടിന്റെ വടക്കൻ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

Story Highlights : Heavy Rain Tamil Nadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here