ജമ്മുകശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം; പൊലീസുകാരന് വീരമൃത്യു

ജമ്മുകശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു. വീരമൃത്യു വരിച്ചത് പൊലീസ് കോൺസ്റ്റബിൾ തൗഫീഖ് അഹമ്മദാണ് (29). ശ്രീനഗർ ബട്ടമാലൂ മേഖലയിലാണ് സംഭവം നടന്നത്. പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ ശക്തമാക്കി.
ഞായറാഴ്ച രാത്രി എട്ടുമണിയോടെ എസ്ഡി കോളനിയിലെ വീടിന് സമീപത്തുനിന്നാണ് ഭീകരവാദികൾ നിരായുധനായ പൊലീസ് കോൺസ്റ്റബിളിന് നേരെ വെടിയുതിർത്തത്. പൊലീസുകാരനെ എസ്എംഎച്ച്എസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Read Also : ടി20 ലോകകപ്പിൽ പാകിസ്താനെതിരെ സ്‌കോട്‌ലൻഡിന് 190 റൺസ് വിജയലക്ഷ്യം
പ്രദേശം പൊലീസ് അടച്ചു. ഭീകരവാദികൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. പൊലീസുകാരന്റെ മരണത്തിൽ നാഷണൽ കോൺഫറൻസ് അനുശോചനം അറിയിച്ചു.
Story Highlights : policeman-shot-dead-by-terrorists-in-srinagar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here