സ്വകാര്യ ബസ് സമരം പിൻവലിച്ചു

നാളെ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി ആൻ്റണി രാജു നടത്തിയ ചർച്ചയിലാണ് തീരുമാനം. ബസ് ഉടമകൾ ഉന്നയിച്ച ആവശ്യത്തിൽ നവംബർ 18നു മുൻപ് ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ കഴിയുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നതായി മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമരം പിൻവലിക്കണമെന്ന അഭ്യർത്ഥന ബസ് ഉടമകൾ അംഗീകരിച്ചു. വിഷയത്തിൽ തുടർ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പല ആവശ്യങ്ങൾ അവർ ഉന്നയിച്ചു. മൂന്നെണ്ണമല്ല. ഒരുപാട് നടപടിക്രമങ്ങളിലൂടെയേ എന്തെങ്കിലും തീരുമാനം എടുക്കാൻ സാധിക്കൂ. ഇനി മുതൽ നേരത്തെ ചർച്ച നടത്താമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് ഒരാഴ്ച സമയം അനുവദിക്കുകയായിരുന്നു എന്നും നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു എന്നും ബസുടമകളുടെ പ്രതിനിധി അറിയിച്ചു. തുടർ ചർച്ചകൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : private bus strike called off
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here