Advertisement

മാറ്റിവച്ച ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിൽ ഞാൻ കമന്ററി പറഞ്ഞേക്കും: രവി ശാസ്ത്രി

November 9, 2021
3 minutes Read
commentating Test Ravi Shastri

താൻ കമൻ്ററി ബോക്സിലേക്ക് തിരികെയെത്തിയേക്കുമെന്ന സൂചനയുമായി ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി. അടുത്ത വർഷത്തേക്ക് മാറ്റിവച്ച ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിൻ്റെ കമൻ്ററി ബോക്സിൽ താൻ ഉണ്ടാവുമെന്നാണ് ശാസ്ത്രി പറഞ്ഞത്. 2-1 എന്ന നിലയിൽ ഇന്ത്യ പരമ്പരയിൽ മുന്നിട്ടുനിൽക്കവെയാണ് കൊവിഡ് ബാധ ചൂണ്ടിക്കാട്ടി മത്സരം മാറ്റിവച്ചത്. (commentating Test Ravi Shastri)

തനിക്കെതിരായ ട്രോളുകളോടും ശാസ്ത്രി പ്രതികരിച്ചു. “അതൊക്കെ തമാശയാണ്. എൻ്റെ പേരിൽ തമാശ ആസ്വദിക്കാനാണ് അവരത് ചെയ്യുന്നത്. ഞാൻ ചിരിക്കും. എൻ്റെ പേരിൽ നിങ്ങളൊരു പെഗ് കഴിക്കൂ. ഞാൻ നാരങ്ങാവെള്ളമോ പാലോ തേനോ കഴിക്കും. നിങ്ങൾ മദ്യം കഴിക്കൂ. എൻ്റെ പേരിൽ ആസ്വദിക്കൂ.”- ശാസ്ത്രി പറഞ്ഞു.

നേരത്തെ, ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി മുൻ ദേശീയ താരം രാഹുൽ ദ്രാവിഡിനെ നിയമിച്ചിരുന്നു. ബിസിസിഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ടി-20 ലോകകപ്പിനു ശേഷം നടക്കുന്ന ന്യൂസീലൻഡ് പര്യടനം മുതൽ ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കും. ടി-20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. ഈ പരമ്പര മുതൽ 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനായി തുടരും.

Read Also : രോഹിത് ശർമ്മ തന്നെ അടുത്ത ടി-20 ക്യാപ്റ്റനാവുമെന്ന സൂചന നൽകി വിരാട് കോലി

നേരത്തെ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിനെ രാഹുൽ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടർ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎൽ ടീമുകളുടെ ഉപദേശകനുമായിരുന്നു.

ലോകകപ്പിന് ശേഷം ആരംഭിക്കുന്ന ഇന്ത്യ- ന്യൂസിലാൻഡ് ടി-20 പരമ്പരയിൽ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ യുവ താരങ്ങൾക്ക് അവസരം നൽകുമെന്നാണ് സൂചന. മാസങ്ങളായി ബയോബബിളിൽ കളിക്കുന്ന വിരാട് കോലി, ജസ്പ്രീത് ബുംറ, ലോകേഷ് രാഹുൽ, മുഹമ്മദ് ഷമി, ആർ അശ്വിൻ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവർക്കൊക്കെ വിശ്രമം അനുവദിക്കുമെന്നാണ് വിവരം. ഐപിഎല്ലിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് യുവ നിരയെ തിരഞ്ഞെടുക്കുന്നത്. ടി-20 ലോകകപ്പോടെ കോലി ടി-20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നതിനാൽ രോഹിത് ആവും ടീം ക്യാപ്റ്റൻ. രോഹിത് കളിക്കുമെന്നും ടീമിനെ നയിക്കുമെന്നും സൂചനയുണ്ട്.

Story Highlights : commentating India England Test Ravi Shastri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top