Advertisement

വീണ്ടും വനംകൊള്ള; പാലക്കാട്ട് മുറിച്ചിട്ട 53 മരങ്ങൾ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു

November 9, 2021
Google News 1 minute Read

പാലക്കാട് പാലക്കയത്ത് വൻ മരം കൊള്ള. വനഭൂമിയിൽ നിന്ന് സ്വകാര്യ വ്യക്തി 53 മരങ്ങൾ മുറിച്ചു. ഈട്ടി,ആഞ്ഞിലി,ചടച്ചി, വാക ഉൾപ്പെടെയുള്ള മരങ്ങളാണ് മുറിച്ച് കടത്തിയത്. മുറിച്ചിട്ട 53 മരങ്ങൾ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. കോട്ടോപാടം സ്വദേശി മൂസയെ ഒന്നാംപ്രതിയാക്കി വനം വകുപ്പ് കേസെടുക്കുകയും ചെയ്തു.

Read Also : സമ്പാദ്യമെല്ലാം ഉപയോഗിച്ച് തന്റെ ഗ്രാമത്തിനായി വിദ്യാലയം പണിതു; രാജ്യം പത്മശ്രീ നൽകി ആദരിച്ച ഒരു സാധാരണക്കാരന്റെ വിജയ കഥ…

ഭൂമി വനം വകുപ്പിന്റേതെന്ന് തെളിയിക്കുന്ന രേഖകൾ ഇല്ലെന്ന് മൂസ പറയുന്നു. തന്റെ ഭൂമിയിലെ മരങ്ങളാണ് മുറിച്ചതെന്ന് പ്രതിയാക്കപ്പെട്ട മൂസ അവകാശപ്പെട്ടു. മുറിച്ചത് പാലക്കയം വില്ലേജിലെ സർവേ നമ്പർ 2018/ 4 വനഭൂമിയിലെ മരങ്ങളാണെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

Story Highlights : wood-hunt-forest-department-has-taken-into-custody-53-trees-felled-in-palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here