Advertisement

വർണങ്ങളാൽ അലങ്കരിച്ച കുന്നിൻ ചെരുവുകൾ; അവിശ്വസനീയം ഈ കാഴ്ച…

November 8, 2021
Google News 0 minutes Read

പെയിന്റ് ചെയ്തുവെച്ചപോലെ സുന്ദരമായ മലനിരകൾ… വാക്കുകൾക്കതീതമായ ദൃശ്യ ഭംഗി… മൂവായിരത്തിലധികം ഏക്കറിൽ പരന്നു കിടക്കുന്ന ഈ സുന്ദര ഭൂമി കാലിഫോർണിയയിലെ ഓറിഗോണിലാണ്. ചുവപ്പ്, മഞ്ഞ, കറുപ്പ്, സ്വർണ നിറം തുടങ്ങി പല നിറത്തിലുള്ള ഈ മലനിരകൾ കണ്ടാൽ ചിത്രകാരന്മാരുടെ കലാസൃഷ്ടിയാണെന്നേ തോന്നുകയുള്ളൂ. ആളുകളുടെ പ്രിയ വിനോദ സഞ്ചാര കേന്ദ്രമായ ഇവിടം ആളുകൾക്ക് കൗതുകവും ആശ്ചര്യവുമാണ്.

മിച്ചൽ നഗരത്തിൽ നിന്ന് പതിനാല് കിലോമീറ്റർ മാറി സ്ഥിതി ചെയുന്ന ഈ കുന്നിൻ ചെരുവുകൾ പെയിന്റഡ് ഹിൽസ് എന്നാണ് അറിയപെടുന്നത്. ഒറിഗോണിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായും ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. സൂര്യപ്രകാശത്തിന്റെ തോത് അനുസരിച്ച് കുന്നിന്റെ നിറങ്ങൾ മാറും. അതുകൊണ്ട് തന്നെ ഓരോ സീസണിലും വ്യത്യസ്ത നിറങ്ങളിൽ കാണപെടുന്ന ഈ കുന്നിൻ ചെരുവുകൾ ആളുകൾക്ക് അത്ഭുതമാണ്. ഈ സൗന്ദര്യം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ഇങ്ങോട്ട് എത്തുന്നത്. ഈ പ്രദേശത്തിന് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ സഞ്ചാരികൾക്ക് നടക്കാനായി പ്രത്യേക പാത തന്നെ ഒരുക്കിയിട്ടുണ്ട്.

ജോൺ ഡേ ഫോസിൽ ബെഡ്സ് ദേശീയ സ്മാരകത്തിന്റെ ഒരു ഭാഗമാണ് ഈ പെയിന്റഡ് ഹിൽസ്. മൂന്ന് ഭാഗങ്ങളാണ് ഇതിൽ ഉള്ളത്. ക്ലാർനോ യൂണിറ്റ്, ഷീപ്പ് റോക്ക് യൂണിറ്റ് എന്നിവയാണ് മറ്റുള്ളവ. എന്താണ് ഈ നിറവ്യതാസത്തിനുള്ള കാരണമെന്ന് അറിയാമോ? ദശലക്ഷ വർഷങ്ങൾ മുമ്പ് വെള്ളപ്പൊക്ക പ്രദേശമായിരുന്ന ഇവിടം കാലക്രമേണ ഒരു ഉഷ്ണമേഖല പ്രദേശമായി മാറി. ഈ പ്രദേശത്തെ കാലാവസ്ഥ വ്യതിയാനം ഇവിടുത്തെ മണ്ണിന്റെ നിറവ്യതാസത്തിനും കാരണമായി.

ചൂടുള്ള സമയത്ത് ചുവന്ന മണ്ണും മണ്ണിലെ ലവണ നിക്ഷേപങ്ങളാൽ തണുപ്പുള്ള സമയങ്ങളിൽ മഞ്ഞ നിറവും വെള്ളപ്പൊക്ക കാലങ്ങളിൽ സസ്യജന്തുജാലങ്ങളുടെ അവശിഷ്ട്ങ്ങൾ അവിടുത്തെ മണ്ണിന് കറുത്ത നിറവും നൽകി . ഇവിടുത്തെ മണ്ണിൽ ധാരാളം ഫോസിൽ അവശിഷ്ടങ്ങളും ഉള്ളതിനാൽ ഇത് പാലിയന്റോളോജിസ്റ്റുകൾ ഏറെ പ്രിയപ്പെട്ട ഇടമാണ്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here