ഒ.ഐ.സി.സി റിയാദ് കണ്ണൂർ നടത്തുന്ന രുചിമേള 2025 മെഗാ ഇവന്റ്; ലോഗോ പ്രകാശനം നടന്നു

ഒ.ഐ.സി.സി റിയാദ് കണ്ണൂർ സംഘടിപ്പിക്കുന്ന രുചിമേള 2025 മെഗാ ഇവെന്റിന്റെ ലോഗോ പ്രകാശനം നടന്നു. ഒ.ഐ.സി.സി റിയാദ് – കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ബാബു ലോഗോ കൈമാറി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ ഫൈസൽ ബഹ്സാൻ, യഹ്യ കൊടുങ്ങല്ലൂർ, അഷ്‌കർ കണ്ണൂർ എന്നിവർ ആശംസകൾ നേർന്നു. സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന്, നാഷണൽ കമ്മിറ്റി അംഗം സക്കീർ ദാനത്ത് എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
2025 സെപ്റ്റംബർ 26ന് വെള്ളിയാഴ്ചയാണ് പരിപാടി നടക്കുക.കേരളത്തിന്റെ വിവിധ ജില്ലകളിലെ പരമ്പരാഗത ഭക്ഷണങ്ങളും തനതായ രുചികളും പരിചയപ്പെടുത്തുന്ന റിയാദിലെ മലയാളീ വീട്ടമ്മമാരുടെ വിവിധ ഭക്ഷണ സ്റ്റാളുകൾ ഉൾക്കൊള്ളിച്ചുള്ള രുചി മേളയാണ് ആസൂത്രണം ചെയ്യുന്നത്. കൂടാതെ ആകർഷകമായ സമ്മാനങ്ങൾ ഉൾപ്പെടുത്തിയുള്ള പാചക മത്സരവും സംഘടിപ്പിക്കുന്നതാണ്.
വിവിധ സ്റ്റാളുകളിൽ പാചക വിദഗ്ദരായ വീട്ടമ്മമാരുടെ വ്യത്യസ്ത രുചിയിലുള്ള ഭക്ഷണങ്ങളുടെ പ്രദർശനവും വില്പനയും ഉണ്ടായിരിക്കും. ഉത്സവ പ്രതീതി ഉണർത്തുന്ന അന്തരീക്ഷത്തിൽ ബോഞ്ചി സർബത്ത്, ഉപ്പിലിട്ട വിഭവങ്ങൾ ഉൾകൊള്ളുന്ന തട്ട് കടകളും വിവിധങ്ങളായ മറ്റ് വിൽപ്പന സ്റ്റാളുകളും ഒരുക്കുന്നതാണ്. കൂടാതെ ഓപ്പൺ സ്റ്റേജിൽ റിയാദിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാ പരിപാടികളും പരിപാടിക്ക് മാറ്റ് കൂട്ടും. ലോഗോ പ്രകാശന ചടങ്ങിന് ഓ.ഐ.സി.സി റിയാദ് – കണ്ണൂർ എക്സിക്യൂട്ടീവ് അംഗങ്ങളും സെൻട്രൽ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.
Read Also: നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കരുത്; യമന്‍ പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നല്‍കി അമ്മ പ്രേമകുമാരി
സെൻട്രൽ കമ്മിറ്റി അംഗം രഘുനാഥ് പറശ്ശിനിക്കടവ് സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഘടനയെ കുറച്ച് പ്രോഗ്രാം കൺവീനർ അബ്ദുൽ ഖാദർ മോച്ചേരി വിശദീകരിച്ചു. കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ബാബു അധ്യക്ഷതയും സെക്രട്ടറി ഹരീന്ദ്രൻ കയറ്റുവള്ളി നന്ദിയും പറഞ്ഞു. സുജിത് തോട്ടട, ഹാഷിം പാപ്പിനിശ്ശേരി, അബ്ദുള്ള കൊറളായി, ഷഫീഖ് നാറാത്ത്, അബ്ദുൾ ജലീൽ ചെറുപുഴ, റെജു മധുക്കോത്ത്, ഹാഷിം കണ്ണാടിപറമ്പ്, അബ്ദുൾ മുനീർ ഇരിക്കൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Story Highlights : OICC Riyadh Kannur Ruchi Mela 2025 mega event Logo launch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here