കൂടരഞ്ഞി ഇരട്ട കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു

കോഴിക്കോട് കൂടരഞ്ഞിയിൽ 39 വർഷങ്ങൾക്ക് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ നിർണായക നീക്കവുമായി പൊലീസ്. കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു. വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു. പ്രതിയുമായുള്ള ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച വിവരപ്രകാരമാണ് രേഖാചിത്രം തയ്യാറാക്കിയത്. പ്രേംദാസ് എന്ന മുൻ പോലീസ് ഉദ്യോഗസ്ഥൻ ആണ് രേഖാചിത്രം വരച്ചത്. ചിത്രം 80 ശതമാനം കൃത്യമെന്ന് വിലയിരുത്തൽ.
പ്രതിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചിരുന്നു. വെള്ളയിൽ കൊലപാതകത്തിൽ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. 1989ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിൻ്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബർ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാൽ മരിച്ചത് ആരെന്ന് തിരിച്ചറിയാൻ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.
Read Also: MDMAയുമായി യൂട്യൂബർ റിൻസി അറസ്റ്റിലായ കേസ്; നാല് സിനിമാതാരങ്ങളിൽ നിന്ന് വിവരങ്ങൾ തേടി
ഈ കേസിൽ അന്വേൽണം പുരോഗമിക്കുന്നതിനിടെയായിരുന്നു 39 വർഷം മുമ്പ് കൂടരഞ്ഞിയിൽ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് കൂടി മുഹമ്മദലി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിലെ തോട്ടിന് സമീപത്തി തെളിവെടുപ്പ് നടത്തി അങ്ങനെ ഒരാൾ അന്ന് തോട്ടിൽ വീണു മരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു .എന്നാൽ കൊല്ലപ്പെട്ടതാരെന്ന് തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു.
Story Highlights : Koodaranji double murder; Sketch of the victim released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here