Advertisement

പ്രായം ചെറുതാണെങ്കിലും ആളൊരു താരമാണ്; ഇത് പത്ത് വയസുകാരൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ വിദ്യുൻ…

November 10, 2021
Google News 2 minutes Read

ബാംഗ്ലൂരിൽ നിന്നുള്ള ഒരു പത്ത് വയസുകാരനെ പരിചയപ്പെടാം.. തന്റെ ക്യാമറ കണ്ണിലൂടെ അതിമനോഹരമായ ചിത്രങ്ങൾ പകർത്തി ലോക ശ്രദ്ധ നേടിയിരിക്കുകയാണ് ഈ അഞ്ചാം ക്ലാസ്സുകാരൻ. വിദ്യുൻ ആർ ഹെബ്ബാർ എന്നാണ് ഈ കുഞ്ഞു ഫോട്ടോഗ്രാഫറുടെ പേര്. വിദ്യുൻ പകർത്തിയ ചിലന്തി ഉൾപ്പെടുന്ന ഒരു ചിലന്തി കൂടാരത്തിന്റെ ചിത്രത്തിന് 2021 ലെ ജൂനിയർ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ചിത്രത്തിന് ഡോം ഹോം എന്നാണ് പേരിട്ടിരിക്കുന്നത്.

ചിലന്തി കൂടാരത്തിന്റെ സൂക്ഷ്മ വലകൾ പോലും അവൻ പകർത്തിയ ഫോട്ടോയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയവുമായി ബന്ധപ്പെട്ട ഈ അവാർഡ്, “1965 മുതൽ ലോകത്തിലെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫിയ്ക്ക് അവാർഡ് നൽകി പോരുന്നുണ്ട്”. ഈ വർഷം മാത്രം മത്സരത്തിന് 50,000 എൻട്രികൾ ലഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. 95 ലധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകളും ഈ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്.

വിദ്യുൻ തന്റെ വീടിനടുത്തുള്ള പ്രാദേശിക തീം പാർക്കിൽ കണ്ട ചിലന്തിയുടെ ചിത്രമാണ് പകർത്തിയത്. അവിടെ കടന്നുപോകുന്ന ഒരു ഓട്ടോറിക്ഷയും ഈ ചിത്രത്തിന് വർണ്ണാഭമായ പശ്ചാത്തലം നൽകി. വിധിനിർണയ പ്രക്രിയയുടെ തുടക്കം മുതൽ തന്നെ ജൂറി അംഗങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണിത്. നമ്മൾ ദിവസവും കാണുന്ന ചെറിയ ജീവികളെ പോലും കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഇത് ഒരു മികച്ച ഓർമ്മപ്പെടുത്തലാണ് എന്നാണ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയ ഗവേഷകയും ജൂറി അംഗവുമായ നതാലി കൂപ്പർ ഈ ചിത്രത്തെ കുറിച്ച് പറഞ്ഞത്.

വിദ്യുൻ പകർത്തിയ മറ്റൊരു ചിത്രത്തിനും അഭിനന്ദനം ലഭിച്ചിട്ടുണ്ട്. സ്‌കൂൾ പൂന്തോട്ടത്തിൽ നിന്ന് പകർത്തിയ ചിത്രശലഭത്തിന്റെ ചിത്രമായിരുന്നു അത്. ആകെ പത്ത് ചിത്രങ്ങളാണ് 2020 ഡിസംബറിൽ നടന്ന മത്സരത്തിലേക്ക് വിദ്യുൻ അയച്ചിരുന്നത്. 2021 ഒക്ടോബർ 21 നാണ് വിദ്യുൻ അവാർഡ് നേടിയത്. ഒപ്പം ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും എല്ലാ വിജയികളുടെ ചിത്രങ്ങൾ അടങ്ങിയ പുസ്തകവും സമ്മാനമായി ലഭിച്ചു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here