Advertisement

ചൈനയിൽ നിന്ന് അത്യാധുനിക യുദ്ധക്കപ്പൽ വാങ്ങി പാകിസ്താൻ

November 10, 2021
Google News 2 minutes Read
China delivers warship Pakistan

ചൈനയിൽ നിന്ന് അത്യാധുനിക യുദ്ധക്കപ്പൽ വാങ്ങി പാകിസ്താൻ. ചൈന കയറ്റുമതി ചെയ്തതിൽ ഏറ്റവും വലുതും അത്യാധുനികവുമായ യുദ്ധക്കപ്പലാണ് കഴിഞ്ഞ ദിവസം കമ്മീഷൻ ചെയ്തത്. ഷാംഗ്‌ഹായിൽ വച്ച് നടന്ന പരിപാടിയിൽ പാകിസ്താൻ നാവികസേനയ്ക്ക് ചൈന കപ്പൽ കൈമാറി. കപ്പലിനെ ഇന്ത്യൻ മഹാസമുദ്രത്തിലാവും നിയോഗിക്കുക. (China delivers warship Pakistan)

പിഎൻഎസ് ടുഘ്റിൽ എന്നാണ് കപ്പലിൻ്റെ പേര്. പാകിസ്താൻ നാവികസേനയ്ക്കായി നിർമ്മിക്കുന്ന ടൈപ്പ് 054A/P വിഭാഗത്തിൽ പെട്ട നാല് കപ്പലുകളിൽ ആദ്യത്തേതാണ് ഇത്. കരയിലും വെള്ളത്തിലും വായുവിലും ആക്രമണം നടത്താൻ ശേഷിയുള്ള കപ്പലാണ് ഇത്. അസാമാന്യമായ നിരീക്ഷണ സംവിധാനങ്ങളും കപ്പലിലുണ്ട്.

Story Highlights : China delivers advanced warship Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here