കോൺഗ്രസിന്റെ സമരത്തിന് ജോജു ജോർജ് ഊർജമായെന്ന് മുൻ മേയർ ടോണി ചമ്മണി; നേതാക്കൾ ജയിൽ മോചിതരായി

നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ കോൺഗ്രസ് നേതാക്കൾ ജയിൽ മോചിതരായി. മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെയുള്ള അഞ്ച് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം ലഭിച്ചിരുന്നു. കോൺഗ്രസിന്റെ സമരത്തിന് ജോജു ജോർജ് ഊർജമായെന്ന് മുൻ മേയർ ടോണി ചമ്മണി പ്രതികരിച്ചു.
കളളക്കേസായതുകൊണ്ടാണ് കോടതി ജാമ്യം നല്‍കിയതെന്ന് ടോണി ചമ്മണി. പൊലീസും എൽഡിഎഫ് നേതാക്കളും നടത്തിയ ഗൂഢാലോചന പുറത്തുവിടുമെന്നും ടോണി ചമ്മണി ചൂണ്ടിക്കാട്ടി. ജയിലിനുമുന്നില്‍ നേതാക്കള്‍ക്ക് സ്വീകരണമൊരുക്കി ഡി.സി.സി.
Read Also : മുപ്പത് വർഷം കൊണ്ട് നിർമ്മിക്കാവുന്ന കാടുകളോ? അറിയാം മിയാവാക്കി കാടുകളുടെ കുറിച്ച്…
കൊച്ചി മുൻമേയർ ടോണി ചമ്മണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ് അടക്കം അഞ്ച് പേർക്കാണ് എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചത്. ജെർജസ് ജേക്കബ്, ഷെരീഫ് വാഴക്കാല, ജോസഫ് മാളിയേക്കൽ തുടങ്ങിയവരാണ് ജാമ്യം ലഭിച്ച മറ്റ് പ്രതികൾ. സ്വകാര്യമുതൽ നശിപ്പിക്കൽ നിയമത്തിലെ വകുപ്പ് പ്രകാരം പ്രതികൾ ഒരോരുത്തരും 37,500 രൂപ വീതം കോടതിയിൽ കെട്ടി വയ്ക്കണം. അമ്പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യവും നൽകണം. മൂന്നു പേർക്ക് കൂടി കേസിൽ ഇനി ജാമ്യം ലഭിക്കാനുണ്ട്.
Story Highlights : congress-leaders-got-bail-and-came-out-after-joju-case-arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here